കാർഗോ വോള്യം 42 ശതമാനം ഉയർന്നതായി അദാനി പോർട്സ്

  • കമ്പനിയുടെ കാർഗോ വോള്യം 35.65 എംഎംടി ആയി ഉയർന്നു
  • ആദ്യ ഒമ്പത് മാസങ്ങളിൽ മുന്ദ്ര തുറമുഖം മാത്രം 5.5 എംടിഇയു-കൾ കൈകാര്യം ചെയ്തു
  • ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനി 109 എംഎംടി കാർഗോ കൈകാര്യം ചെയ്തു

Update: 2024-01-03 12:59 GMT

അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ (APSEZ) കാർഗോ വോള്യം 42 ശതമാനം ഉയർന്നതായി കമ്പനി രേഖപ്പെടുത്തി. ഇതോടെ കമ്പനിയുടെ കാർഗോ വോള്യം 35.65 എംഎംടി (മില്യൺ മെട്രിക് ടൺ) ആയി ഉയർന്നു.

അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ കീഴിൽ10 പോർട്ടുകളനുള്ളത്. ഇവയുടെ എക്കാലത്തെയും ഉയർന്ന കാർഗോ വോള്യം ഈ കാലയളവിലാണ് രേഖപ്പെടുത്തിയത്.

ശതകോടീശ്വരനായ ഗൗതം അദാനിയുടെ സ്ഥാപനം 2024 സാമ്പത്തിക വർഷത്തിലെ ഒമ്പത് മാസങ്ങളിലായി 311 എംഎംടി കാർഗോയാണ് കൈകാര്യം ചെയ്തത്. ഇത് മുൻ വർഷത്തേക്കാളും 23 ശതമാനം ഉയർന്നതാണ്.

ആദ്യ ഒമ്പത് മാസങ്ങളിൽ മുന്ദ്ര തുറമുഖം മാത്രം 5.5 എംടിഇയു-കൾ കൈകാര്യം ചെയ്തു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനി ഏകദേശം 109 എംഎംടി കാർഗോ കൈകാര്യം ചെയ്തതായി കമ്പനി അറിയിച്ചു.

"കഴിഞ്ഞ സാമ്പത്തിക വർഷത്തില 329 ദിവസങ്ങളിൽ നിന്ന് 266 ദിവസത്തിനുള്ളിൽ തന്നെ അദാനി പോർട്സ് 300 എംഎംടി കാർഗോ എന്ന ലക്‌ഷ്യം കൈവരിച്ചതായി" കമ്പനിയുടെ സിഇഒയും മുഴുവൻ സമയ ഡയറക്ടറുമായ കരൺ അദാനി പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്ന 370-390 എംഎംടി മറികടന്നതായും 24 സാമ്പത്തിക വർഷത്തിൽ ലക്ഷ്യം 400 എംഎംടി കാർഗോ വോള്യമാണെന്നും അദാനി പറഞ്ഞു.

Tags:    

Similar News