വേദാന്ത ബിസിനസുകള്‍ വിഭജിക്കുമെന്ന് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍

  • വേദാന്ത ബിസിനസുകളുടെ നിര്‍ദ്ദിഷ്ട വിഭജനവുമായി കമ്പനി മുന്നോട്ട് പോകുകയാണെന്ന് വേദാന്ത ചെയര്‍മാന്‍
  • വിഭജനത്തിലൂടെ ആറ് സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിനും വലിയ മൂല്യത്തിനും ഇത് വഴിയൊരുക്കും
  • ബിസിനസ്സ് വിഭജനത്തിനായി കമ്പനിക്ക് അതിന്റെ ഭൂരിഭാഗം ലെന്‍ഡര്‍മാരില്‍ നിന്നും അംഗീകാരം ലഭിച്ചു

Update: 2024-07-10 14:44 GMT

വേദാന്ത ബിസിനസുകളുടെ നിര്‍ദ്ദിഷ്ട വിഭജനവുമായി കമ്പനി മുന്നോട്ട് പോകുകയാണെന്ന് വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ ബുധനാഴ്ച പറഞ്ഞു. വിഭജനത്തിലൂടെ ആറ് സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിനും വലിയ മൂല്യത്തിനും ഇത് വഴിയൊരുക്കും.

ആറ് സ്വതന്ത്ര ലിസ്റ്റഡ് കമ്പനികളായി വിഭജിക്കാനുള്ള കമ്പനിയുടെ പദ്ധതിയിലെ ഒരു സുപ്രധാന ചുവടുവെയ്പ്പായി, നിര്‍ദ്ദിഷ്ട ബിസിനസ്സ് വിഭജനത്തിനായി കമ്പനിക്ക് അതിന്റെ ഭൂരിഭാഗം ലെന്‍ഡര്‍മാരില്‍ നിന്നും അംഗീകാരം ലഭിച്ചു.

59-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഷെയര്‍ഹോള്‍ഡര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിഭജന വിവരം ചെയര്‍മാന്‍ അറിയിച്ചത്. വിഭജിക്കപ്പെട്ട ഓരോ സ്ഥാപനവും സ്വന്തം ഗതി ആസൂത്രണം ചെയ്യുമെന്നും എന്നാല്‍ വേദാന്തയുടെ അടിസ്ഥാന മൂല്യങ്ങളും അതിന്റെ സംരംഭകത്വ മനോഭാവവും ആഗോള നേതൃത്വവും പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News