വിയറ്റ്‌നാമിലെ രണ്ട് വിമാനത്താവളങ്ങളില്‍ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ്
- വിയറ്റ്‌നാമിലെ രണ്ട് വിമാനത്താവളങ്ങളില്‍ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ് ആലോചിക്കുന്നതായി വിയറ്റ്‌നാം സര്‍ക്കാര്‍
- രാജ്യത്ത് ഒരു തുറമുഖം നിര്‍മ്മിക്കാന്‍ അനുമതിയുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി ആഴ്ചകള്‍ക്ക് ശേഷമാണ് ഈ റിപ്പോര്‍ട്ട്
- വ്യോമയാന, ലോജിസ്റ്റിക് മേഖലകളില്‍ വിയറ്റ്‌നാമീസ് പങ്കാളികളുമായി സഹകരണം ശക്തിപ്പെടുത്താന്‍ അദാനി പദ്ധതിയിടുന്നു
വിയറ്റ്‌നാമിലെ രണ്ട് വിമാനത്താവളങ്ങളില്‍ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പ് ആലോചിക്കുന്നതായി വിയറ്റ്‌നാം സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു. രാജ്യത്ത് ഒരു തുറമുഖം നിര്‍മ്മിക്കാന്‍ അനുമതിയുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി ആഴ്ചകള്‍ക്ക് ശേഷമാണ് ഈ റിപ്പോര്‍ട്ട്.
ഇന്ത്യാ സന്ദര്‍ശന വേളയില്‍ വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്നും അദാനി ഗ്രൂപ്പിന്റെ തലവന്‍ ഗൗതം അദാനിയും തമ്മില്‍ അതേ ദിവസം ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ പ്രസ്താവന.
ലോംഗ് തന്‍ എയര്‍പോര്‍ട്ട്, ചു ലൈ എയര്‍പോര്‍ട്ട് എന്നിവയുടെ നിര്‍മ്മാണം വഴി വ്യോമയാന, ലോജിസ്റ്റിക് മേഖലകളില്‍ വിയറ്റ്‌നാമീസ് പങ്കാളികളുമായി സഹകരണം ശക്തിപ്പെടുത്താന്‍ അദാനി പദ്ധതിയിടുന്നു. തെക്കന്‍, മധ്യ മേഖലകളിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളെ പരാമര്‍ശിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ പറയുന്നു.
നിക്ഷേപത്തിന്റെ തുകയെക്കുറിച്ചോ സമയപരിധിയെക്കുറിച്ചോ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം, ഗൗതം അദാനിയുടെ മൂത്ത മകന്‍ കരണ്‍ അദാനി വിയറ്റ്‌നാമിലെ തുറമുഖങ്ങളിലും പുനരുപയോഗ ഊര്‍ജ പദ്ധതികളിലും 3 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം നടത്താനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ദീര്‍ഘകാലത്തേക്ക് നിക്ഷേപം 10 ബില്യണ്‍ ഡോളറിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.