ഇന്ത്യയിലെ പദ്ധതി ഉപേക്ഷിച്ച് ടെസ്ല

  • ഇന്ത്യയില്‍ പുതിയ നിക്ഷേപം ഉടനില്ലെന്ന് ടെസ്ല
  • ടെസ്ല ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്
  • ചൈനയിലും കമ്പനി മത്സരത്തെ അഭിമുഖീകരിക്കുകയാണ്

Update: 2024-07-04 12:43 GMT

ഇലോണ്‍ മസ്‌കിന്റെ ടീം ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം നിര്‍ത്തിയതോടെ ടെസ്ല ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്താനിരുന്ന ഏപ്രില്‍ അവസാനം മസ്‌ക് രാജ്യത്തേക്കുള്ള സന്ദര്‍ശനം മാറ്റിവച്ചതിന് പിന്നാലെയാണിത്.

മസ്‌ക് തന്റെ യാത്ര വൈകിപ്പിച്ചതിന് ശേഷം ടെസ്ല ന്യൂഡല്‍ഹി അധികൃതരെ സമീപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ പുതിയ നിക്ഷേപം ഉടന്‍ ആസൂത്രണം ചെയ്യുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലും കമ്പനി മത്സരത്തെ അഭിമുഖീകരിക്കുകയാണ്. അടുത്തിടെ, മസ്‌ക് ജീവനക്കാരെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇവി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ആഭ്യന്തര വാഹന നിര്‍മാതാക്കളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും പ്രാരംഭ ദശയിലാണ്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 1.3 ശതമാനം മാത്രമാണ് ഇലക്ട്രിക്ക് കാറുകള്‍ വിറ്റഴിച്ചത്.

Tags:    

Similar News