ടാറ്റ സ്റ്റാര്‍ബക്‌സ് ഇന്ത്യയിലെ ആദ്യത്തെ മെട്രോ സ്റ്റോര്‍ തുറന്നു

  • കോഫിഹൗസ് ശൃംഖലയായ ടാറ്റ സ്റ്റാര്‍ബക്സ് ഇന്ത്യയിലെ ആദ്യത്തെ മോട്രോ സ്റ്റോര്‍ തുറക്കുന്നതായി പ്രഖ്യാപിച്ചു
  • മുംബൈയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ മെട്രോ സ്റ്റേഷനിലാണ് സ്റ്റോര്‍ തുറന്നത്
  • യാത്രയ്ക്കിടയിലും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന സൗകര്യങ്ങളോടെയാണ് സ്റ്റോര്‍ സജ്ജീകരിച്ചിരിക്കുന്നത്

Update: 2024-07-10 10:35 GMT

കോഫിഹൗസ് ശൃംഖലയായ ടാറ്റ സ്റ്റാര്‍ബക്സ് ഇന്ത്യയിലെ ആദ്യത്തെ മെട്രോ സ്റ്റോര്‍ തുറക്കുന്നതായി പ്രഖ്യാപിച്ചു. മുംബൈയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ മെട്രോ സ്റ്റേഷനിലാണ് സ്റ്റോര്‍ തുറന്നത്.

യാത്രയ്ക്കിടയിലും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന സൗകര്യങ്ങളോടെയാണ് സ്റ്റോര്‍ സജ്ജീകരിച്ചിരിക്കുന്നത്. തിരക്കുള്ളവര്‍ക്കായി പ്രത്യേക ക്വിക്ക് ഗ്രാബ് ആന്‍ഡ് ഗോ കൗണ്ടര്‍ സ്റ്റോറില്‍ അവതരിപ്പിക്കും. ഇത് ഡൈന്‍-ഇന്‍ ഓപ്ഷനുകളും നല്‍കും.

ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 9 വരെ മെട്രോ സ്റ്റോര്‍ തുറന്നിരിക്കും.

സ്റ്റാര്‍ബക്ക്‌സില്‍, ഉപഭോക്താക്കള്‍ക്ക് അസാധാരണമായ കോഫിയുടെ അനുഭവം നല്‍കുന്നതിനും ഇതിനായി ആദ്യത്തെ മെട്രോ സ്റ്റേഷന്‍ സ്റ്റോര്‍ അവതരിപ്പിക്കുന്നതിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ടാറ്റ സ്റ്റാര്‍ബക്‌സ് സിഇഒ സുശാന്ത് ഡാഷ് പറഞ്ഞു. തിരക്കുള്ള യാത്രക്കാര്‍ക്ക് ദൈനംദിന യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും, ഞങ്ങളുടെ ഓഫറുകളിലൂടെ ദ്രുത സേവന ഫോര്‍മാറ്റില്‍ സ്റ്റാര്‍ബക്‌സ് അനുഭവം ആസ്വദിക്കാന്‍ കഴിയുന്ന ഊഷ്മളവും സ്വാഗതാര്‍ഹവുമായ അന്തരീക്ഷം നല്‍കാനും സ്റ്റാര്‍ബക്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് സുശാന്ത് ഡാഷ് പറഞ്ഞു.

Tags:    

Similar News