ബജറ്റിന് മുന്നോടിയായിയുള്ള 'ഹല്‍വ സെറിമണി' വ്യാഴാഴ്ച

കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടം എന്നോണമാണ് ഈ ചടങ്ങ് കാലങ്ങളായി നടത്തിവരുന്നത്.

Update: 2023-01-25 12:27 GMT

File Image, Photo Courtesy: Twitter @FinMinIndia


കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി നടത്താറുള്ള പതിവ് 'ഹല്‍വ സെറിമണി' ജനുവരി 26 ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ സാനിധ്യത്തില്‍ നടത്തും. കഴിഞ്ഞ വര്‍ഷം ആരോഗ്യ സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് ചടങ്ങ് ഒഴിവാക്കിയിരുന്നു.

കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടം എന്നോണമാണ് ഈ ചടങ്ങ് കാലങ്ങളായി നടത്തിവരുന്നത്. ഇതിനോടനുബന്ധിച്ച് ധനമന്ത്രി സഹപ്രവര്‍ത്തകര്‍ക്ക് ഹല്‍വ വിളമ്പും.

2024 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇത്. ബജറ്റ് തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് രഹസ്യാത്മകതയുടെ ഭാഗമായി പുറത്തേക്കു പോകുന്നതിനു അനുവാദമില്ല. കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മാത്രമാണ് ഈ ഉദ്യോഗസ്ഥരും ജീവനക്കാരും പുറത്തിറങ്ങുന്നത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിതി ആയോഗുമായും, ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും കൂടിയാലോചിച്ചാണ് കേന്ദ്ര ധനമന്ത്രാലയം ബജറ്റ് തയ്യാറാക്കുന്നത്.

പാര്‍ലമെന്റില്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയ ശേഷം പാര്‍ലമെന്റ് അംഗങ്ങള്‍ക്കും (എംപിമാര്‍) പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകള്‍ ലഭ്യമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം 'യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പ്' പുറത്തിറക്കിയിരുന്നു.


Tags:    

Similar News