കെ- അരി വിതരണം ഈ മാസം 12 മുതല്‍

  • സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാകും അരി വിതരണം ചെയ്യുക
  • ഒരു കാര്‍ഡിന് മാസം അഞ്ചുകിലോ അരി വീതം ലഭ്യമാകും

Update: 2024-03-06 10:22 GMT

കേന്ദ്രത്തിന്റെ ഭാരത് അരിക്ക് ബദലായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശബരി കെ- അരി വിതരണം ഈ മാസം 12 മുതല്‍ ആരംഭിക്കും.

സപ്ലൈകോ കേന്ദ്രങ്ങള്‍ വഴിയാകും അരി വിതരണം ചെയ്യുക.

ജയ അരി കിലോയ്ക്ക് 29 രൂപയും മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമായിരിക്കും വിതരണം ചെയ്യുകയെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓരോ മേഖലയിലും വ്യത്യസ്ത അരികളാകും സപ്ലൈകോ കേന്ദ്രങ്ങളിലെത്തുക.

തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക.

ഒരു കാര്‍ഡിന് മാസം അഞ്ചുകിലോ അരി വീതം ലഭ്യമാകും.

സപ്ലൈകോയിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പൊതുമേഖല സ്ഥാപനമെന്ന നിലയില്‍ സപ്ലൈകോയെ സംരക്ഷക്കെണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്. ഉടന്‍ സാധനങ്ങള്‍ സപ്ലൈകോയില്‍ എത്തി തുടങ്ങുമെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

Tags:    

Similar News