ബിഎസ്എന്‍എല്‍ കാര്‍ബണുമായി കരാറിലെത്തി

  • ടെലികോം രംഗത്ത് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണ് ബിഎസ്എന്‍എല്‍
  • റിലയന്‍സ് ജിയോ അടക്കമുള്ള കമ്പനികളുടെ മേധാവിത്വം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി
  • ഗ്രാമീണ മേഖലയില്‍ 4ജി സൗകര്യങ്ങളോടെയുള്ള ഫീച്ചര്‍ ഫോണിന് സ്വീകാര്യത ലഭിക്കുമെന്ന് വിലയിരുത്തല്‍
;

Update: 2024-10-04 15:11 GMT
ബിഎസ്എന്‍എല്‍ കാര്‍ബണുമായി കരാറിലെത്തി
  • whatsapp icon

മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ കാര്‍ബണുമായി കരാറിലെത്തി ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ സിം സഹിതമാകും കാര്‍ബണ്‍ മൊബൈല്‍ ഫോണുകള്‍ വില്‍പ്പനയ്‌ക്കെത്തുക . 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം.

രാജ്യത്തെ ടെലികോം രംഗത്ത് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണ് ബിഎസ്എന്‍എല്‍. ജിയോയ്ക്ക് ഭീഷണിയെന്നോണം വിപണി പിടിച്ചെടുക്കാന്‍ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ കാര്‍ബണുമായി കരാറിലെത്തിയിരിക്കുകയാണിപ്പോള്‍. ബിഎസ്എന്‍എല്ലിന്റെ 4ജി സിം സ്ലോട്ടോടെ ഹാന്‍ഡ്സെറ്റ് നിര്‍മിക്കുകയാണ് ലക്ഷ്യം.

രാജ്യത്തെ മൊബൈല്‍ സേവനരംഗത്ത് റിലയന്‍സ് ജിയോ അടക്കമുള്ള കമ്പനികളുടെ മേധാവിത്വം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

ഭാരത് 4ജി കംപാനിയന്‍ പോളിസിയിലൂടെയാണ് സിം ഹാന്‍ഡ്സെറ്റ് പുറത്തിറക്കുന്നത്. സാമ്പത്തികമായി ഏറെ ഗുണമുള്ള 4ജി കണക്റ്റിവിറ്റി രാജ്യമെമ്പാടും നല്‍കാനാണ് ഇരു കമ്പനികളുടെയും ലക്ഷ്യമെന്ന് ബിഎസ്എന്‍എല്‍ എക്സില്‍ കുറിച്ചു. ഗ്രാമീണ മേഖലയില്‍ 4ജി സൗകര്യങ്ങളോടെയുള്ള ഫീച്ചര്‍ ഫോണിന് സ്വീകാര്യത ലഭിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ബിഎസ്എന്‍എല്‍ കാര്‍ബണുമായി കരാറിലെത്തിയത്.

Tags:    

Similar News