ഭാരം കുറയാനുള്ള മരുന്ന് വിമാന കമ്പനികളുടെ ``തലവേദനക്കും '' മരുന്ന്

Update: 2023-09-30 12:17 GMT
ഭാരം കുറയാനുള്ള  മരുന്ന് വിമാന കമ്പനികളുടെ ``തലവേദനക്കും  മരുന്ന്
  • whatsapp icon

വിമാനത്തിന്റെ ഭാരം കുറച്ചു എങ്ങനെ വിലയേറിയ ഇന്ധനം ലാഭിക്കാം എന്നത് വിമാനനിർമ്മാതാക്കളെയും, എയർലൈനുകളെയും അലട്ടികൊണ്ടിരിക്കുന്ന തലവേദന പിടിച്ച ഒരു പ്രശ്നമാണ്. എന്നാൽ അവരുടെ തലവേദനക്ക്  ഒരു മരുന്നായി. ഒസെംപിക് പോലുള്ള ശരീരഭാരം കുറക്കുന്ന മരുന്നുകളിലാണ്  എയർലൈൻ കമ്പനികൾക്ക് പ്രതീക്ഷ. 

അമേരിക്കയിലെ യുണൈറ്റഡ് എയർലൈൻ ഹോൾഡിങ്‌സിനു , അവരുടെ യാത്രക്കാരുടെ ശരീരഭാരം ശരാശരി 10 പൗണ്ട് കുറയുകയാണെകിൽ അവർക്കു വര്ഷം തോറും 8 കോടി ഡോളർ ലാഭിക്കാം എന്നാണ്. മരുന്നുകളും, അവയുടെ സാമൂഹിക പ്രയോജനവും എന്ന വിഷയത്തെ കുറിച്ചു പഠിക്കുന്ന  ഒരു സാമ്പത്തിക വിശകലന വിശാരദയായ ഷീലാ    കഹ്‌യാഒഗ്‌ലുവിന്റെ കണ്ടെത്തൽ .   

ഒരു വര്ഷം  10000  കോടി ഡോളറിന്റെ   ശരീരഭാരം കുറക്കാനുള്ള മരുന്നുകളാണ് ലോകത്തു  വിറ്റഴിക്കുന്നത് .

 വിമാനം വഹിക്കുന്നഭാരം എന്നും എയർലൈൻ കമ്പനികൾക്ക്  ഒരു പ്രശ്‌നമാണ് . കാരണം വിമാനം വഹിക്കുന്ന ഭാരം കൂടുംതോറും കൂടുതൽ ഇന്ധനം കത്തിക്കേണ്ടി വരും. ഇന്ധനവും, ജോലിക്കാരുടെ ചെലവുമാണ്, എയർലൈൻ കമ്പനികളുടെ വരുമാനത്തിൽ ഏറിയ പങ്കും തിന്നുന്നത്. അവരുടെ വരുമാനത്തിന്റെ 25 ശതമാനവും പോകുന്നത് ഇന്ധനത്തിന് വേണ്ടിയാണു. വിമാന൦ വഹിക്കുന്ന ഭാരം പരമാവധി കുറക്കാൻ  എയർലൈനുകൾ  പല പരിപാടികളും നോക്കുന്നു. മാസികകളും, പത്രങ്ങളും യാത്രക്കാർക്ക് കൊടുക്കുന്നത് നിർത്തി. ഭാരം കുറഞ്ഞ പാത്രങ്ങൾ വിമാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി. എന്നിട്ടൊന്നു൦  ഫ്യുവൽ കോസ്റ്റിൽ വലിയ സേവിങ്സ് നടത്താൻ എയർലൈനുകൾക്ക് കഴിഞ്ഞില്ല. 

ഒരു യാത്രക്കാരന്റെ ഭാരം 10 പൗണ്ട് കുറഞ്ഞാൽ യുണൈറ്റഡ് എയർലൈൻസിന്റെ ഒരു ഫ്ലൈറ്റിൽ 1790 പൗണ്ട് കുറയും. അതുവഴി ഒരു വര്ഷം  എയർലൈനിനു 2 .8 കോടി ഗ്യാലൻ ഇന്ധനം ലാഭിക്കാൻ കഴിയും. ഇതിലൂടെ കമ്പനിക്കു 8 കോടി ഡോളർ ഒരു വര്ഷം മിച്ചം പിടിക്കാൻ കഴിയും. എന്നാണ് ഷീലാ കഹ്‌യാഒഗ്‌ലുവിന്റെ കണ്ടെത്തൽ. ഇതിൽ നിന്ന് കമ്പനിയുടെ ഓരോ ഓഹരിയുടെ മൂല്യം ഒരു വര്ഷം 9 .5 ഡോളർ കൂടും.

യു എസ് ലെ മൂന്നിൽ ഒന്ന്  മുതിർന്നവരും, അഞ്ചിലൊന്ന് കുട്ടികളും അമിത ഭാരം കൊണ്ട് വിഷമിക്കുന്നവരാണെന്നാണ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത്. 

എയർലൈൻ ഇൻഡസ്ടറി കൂടാതെ ഈ മരുന്നുകളുടെ പ്രയോജനം കിട്ടുന്ന മറ്റു മേഖലകൾ മരുന്ന് വ്യവസായം, വസ്ത്ര മേഖല, സൗന്ദര്യവർധക മേഖല എന്നിവ ആണന്നു പഠനം പറയുന്നു

Tags:    

Similar News