മസ്‌ക്കിന്റെ ജീവചരിത്രം സൂപ്പര്‍ഹിറ്റ്; ഒരാഴ്ചയ്ക്കിടെ വിറ്റഴിച്ചത് 92,560 കോപ്പികള്‍

  • ഇന്ത്യയില്‍ പുസ്തകത്തിന്റെ വില 952 രൂപ
  • ജീവചരിത്രത്തിന്റെ പ്രസാധകര്‍ സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍

Update: 2023-09-25 06:39 GMT

അമേരിക്കന്‍ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ വാള്‍ട്ടര്‍ ഐസക്‌സണ്‍ രചിച്ച ഇലോണ്‍ മസ്‌ക്കിന്റെ ജീവചരിത്രം പുറത്തിറക്കി ഒരാഴ്ചയ്ക്കിടെ വിറ്റഴിച്ചത് 92,560 കോപ്പികള്‍.

സെപ്റ്റംബര്‍ 16 വരെ വിറ്റഴിച്ചത് 92,560 കോപ്പികളെന്നാണ് സിര്‍ക്കാന ബുക്ക് സ്‌കാന്‍ എന്ന ബുക്ക് ട്രാക്കറിന്റെ കണക്ക് പറയുന്നത്.

ഈ കണക്കുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നു ' കൂള്‍ ' എന്നാണ് മസ്‌ക് എക്‌സ് എന്ന പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

ഇന്ത്യയില്‍ പുസ്തകത്തിന്റെ വില 952 രൂപയാണ്. മസ്‌ക്കിന്റെ കുട്ടിക്കാലം, പിതാവ് ഏല്‍പ്പിച്ച വൈകാരിക മുറിവ്, ഒന്നിലധികം സ്ത്രീകളുമായുള്ള ബന്ധം എന്നിവ ജീവചരിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ടെസ്‌ലയുടെ സ്ഥാപകന്‍, മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിന്റെ ഉടമ എന്നീ നിലകളില്‍ പ്രശസ്തനായ മസ്‌ക്, ലോക സമ്പന്നപ്പട്ടികയില്‍ ഒന്നാം സ്ഥാനവും അലങ്കരിക്കുന്നുണ്ട്.

ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രം എഴുതിയത് വാള്‍ട്ടര്‍ ഐസക്‌സണ്‍ ആണ്. 2011-ലാണു പുസ്തകം പുറത്തിറക്കിയത്. ജോബ്‌സിന്റെ ജീവചരിത്രം പുറത്തിറങ്ങിയ ആദ്യ ആഴ്ചയില്‍ ഏകദേശം 3,83,000 കോപ്പികളാണു വിറ്റത്.

മസ്‌ക്കിന്റെ ജീവചരിത്രത്തിന്റെ പ്രസാധകര്‍ സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ ആണ്.

രണ്ട് വര്‍ഷത്തോളം മസ്‌ക്കിനെ പിന്തുടര്‍ന്നതിനു ശേഷമാണു ഐസക്‌സണ്‍ പുസ്‌കതം രചിച്ചത്. മസ്‌ക്കിനൊപ്പം മീറ്റിംഗുകളില്‍ പങ്കെടുത്തും, ഫാക്ടറികളില്‍ വിസിറ്റ് ചെയ്തും, മണിക്കൂറുകളോളം മസ്‌ക്കിനെയും, അദ്ദേഹത്തിന്റെ കുടുംബത്തെയും, സുഹൃത്തുക്കളെയും, എതിരാളികളെയും, സഹപ്രവര്‍ത്തകരെയുമൊക്കെ നേരില്‍ കണ്ട് ഐസക്‌സണ്‍ സംസാരിക്കുകയും ചെയ്തു.

Tags:    

Similar News