വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നേടി ' ജവാന്‍ '

  • ബെവ്‌കോയ്ക്ക് 277 ഔട്ട്‌ലെറ്റുകളാണുള്ളത്
  • ബിയര്‍, ബ്രാന്‍ഡി, റം എന്നിവയ്ക്കാണു ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ ഡിമാന്‍ഡ്
  • കസ്റ്റമേഴ്‌സിന്റെ വിശ്വാസ്യത ആര്‍ജ്ജിച്ച ജനപ്രിയ ബ്രാന്‍ഡായ ' ജവാന്‍ ' റമ്മിന്റെ വില്‍പ്പന ഇരട്ടിയായി

Update: 2024-04-30 05:45 GMT

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2023-24) ബെവ്‌കോ (കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ ലിമിറ്റഡ് ) ലഹരി പാനീയങ്ങളുടെ വില്‍പ്പനയില്‍ 2.6 ശതമാനം വളര്‍ച്ച നേടി.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബെവ്‌കോയുടെ മൊത്ത വരുമാനം 18,510.98 കോടി രൂപയായിരുന്നു. എന്നാല്‍ 2023-24-ല്‍ ഇത് 19,088.68 കോടി രൂപയിലെത്തി.

ബിയര്‍, ബ്രാന്‍ഡി, റം എന്നിവയ്ക്കാണു ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ ഡിമാന്‍ഡ്.

2022-23-ലെ ബെവ്‌കോയുടെ വരുമാനം 18,510.98 കോടി രൂപയാണ്. ഇതിന്റെ 90 ശതമാനവും ലഭിച്ചത് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തില്‍ നിന്നാണ്.

8.9 ശതമാനമാണു ബിയറിന്റെയും വൈനിന്റെയും വിപണി വിഹിതം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പ്പനയിലൂടെ 150.64 കോടി രൂപയുടെയും വിദേശ വൈനിന്റെ വില്‍പ്പനയിലൂടെ 4.25 കോടി രൂപയുടെയും വരുമാനം ബെവ്‌കോ നേടി.

കസ്റ്റമേഴ്‌സിന്റെ വിശ്വാസ്യത ആര്‍ജ്ജിച്ച ജനപ്രിയ ബ്രാന്‍ഡായ ' ജവാന്‍ ' റമ്മിന്റെ വില്‍പ്പന ഇരട്ടിയായി. സാധാരണക്കാരന് താങ്ങാവുന്ന വിലയും, നിലവാരമുള്ള റം എന്ന് പേരെടുത്തതുമാണ് ' ജവാന്‍ '.

പാലക്കാട് ചിറ്റൂരിലെ മലബാര്‍ ഡിസ്റ്റിലറി (എംഡിഎല്‍), പത്തനംതിട്ട പുളിക്കീഴിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് എന്നീ രണ്ട് ഡിസ്റ്റിലറികളിലാണു സംസ്ഥാന സര്‍ക്കാര്‍ ' ജവാന്‍ ' റം ഉല്‍പ്പാദിപ്പിക്കുന്നത്.

' ജവാന്‍ ' ബ്രാന്‍ഡിനുള്ള ജനപ്രീതി പ്രയോജനപ്പെടുത്തി പ്രീമിയം മദ്യം നിര്‍മിക്കാനും ബെവ്‌കോ പദ്ധതിയിടുന്നുണ്ട്.

ബെവ്‌കോയ്ക്ക് 277 ഔട്ട്‌ലെറ്റുകളാണുള്ളത്. 143 എണ്ണം പ്രീമിയം കൗണ്ടര്‍ സേവനമോ, സെല്‍ഫ്-സര്‍വീസ് സേവനമോ നല്‍കുന്നു.

Tags:    

Similar News