ബാങ്ക് ജീവനക്കാര്‍ക്ക് 17 ശതമാനം ശമ്പള വര്‍ധന

ഡിസംബര്‍ 7 രാത്രിയിലാണു ശമ്പള വര്‍ധനയുടെ കാര്യത്തില്‍ ഐബിഎയും ബാങ്ക് ജീവനക്കാരുടെ യൂണിയനും തമ്മില്‍ ധാരണയിലെത്തിയത്;

Update: 2023-12-08 05:12 GMT
17 percent salary hike for bank employees
  • whatsapp icon

ബാങ്ക് ജീവനക്കാര്‍ക്ക് 17 ശതമാനം ശമ്പള വര്‍ധന ലഭിക്കും. 2022 നവംബര്‍ 1 മുതല്‍ അഞ്ച് വര്‍ഷത്തേയ്ക്കാണു വര്‍ധന ബാധകമാവുക.

ഇതു സംബന്ധിച്ച കരാറില്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും (ഐബിഎ) ബാങ്ക് ജീവനക്കാരുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും ഒപ്പുവച്ചു.

രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയാണ് ഐബിഎ.

ഇന്നലെ (ഡിസംബര്‍ 7) രാത്രിയിലാണു ശമ്പള വര്‍ധനയുടെ കാര്യത്തില്‍ ഐബിഎയും ബാങ്ക് ജീവനക്കാരുടെ യൂണിയനും തമ്മില്‍ ധാരണയിലെത്തിയത്.

ശമ്പള വര്‍ധനയും, ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കുക എന്ന ആവശ്യവും കുറേ നാളുകളായി ഉന്നയിച്ചുവരികയാണ്. ഇപ്പോള്‍ ശമ്പള വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമായി. ഇനി പ്രവൃത്തി ദിനത്തിന്റെ കാര്യത്തിലാണ് തീരുമാനം വരാനുള്ളത്. ഇതില്‍ വൈകാതെ തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ പരിഗണനയിലാണ് ഇക്കാര്യമിരിക്കുന്നത്.

വേതന പരിഷ്‌കരണത്തിനായി എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കുമായി ബാങ്കുകള്‍ക്ക് 12,449 കോടി രൂപയാണ് ചെലവ് വരിക.

Tags:    

Similar News