മ്യൂച്വൽ ഫണ്ടുകൾ ഓഗസ്റ്റിൽ അദാനി പവറിന്റെയും, അദാനി എനെർജിയുടെയും 83 ലക്ഷം ഓഹരികൾ വാങ്ങി

  • അദാനി എനർജിയുടെ 22 ലക്ഷം ഓഹരികൾ വാങ്ങി.
  • അദാനി പവറിന്റെ 61 ലക്ഷം ഓഹരികളാണ് ഫണ്ടുകൾ വാങ്ങി കൂട്ടിയത്,
  • വേദാന്ത,ഇന്റർഗ്ലോബ് ഏവിയേഷൻ, ഡാബർ ഇന്ത്യ എന്നിവയും ഇതിൽപ്പെടുന്നു

Update: 2023-09-13 08:31 GMT

2023 ഓഗസ്റ്റിൽ മ്യൂച്വൽ ഫണ്ടുകൾ   അദാനി പവർ ,അദാനി എനർജി സൊല്യൂഷൻസ് എന്നീ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ വൻ  തോതിൽ വാങ്ങി. ഓഗസ്റ്റിൽ അദാനി പവറിന്റെ 61 ലക്ഷം ഓഹരികളാണ് ഫണ്ടുകൾ വാങ്ങി കൂട്ടിയത്, ജൂലൈയിൽ  ഇത്  17 ലക്ഷം ഓഹരികളായിരുന്നു. അതേസമയം, അദാനി എനർജിയുടെ 22  ലക്ഷം ഓഹരികൾ ഫണ്ടുകൾ  ഓഗസ്റ്റിൽ വാങ്ങിയപ്പോൾ  ജൂലൈയിൽ  അവർ  16 ലക്ഷ൦ ഓഹരികൾ മാത്രമേ വാങ്ങിയിരുന്നുള്ളു.

അദാനി കമ്പനികളുടെ ഓഹരികൾ കൂടാതെ , വേദാന്ത,   ഇന്റർഗ്ലോബ് ഏവിയേഷൻ, ഡാബർ ഇന്ത്യ എന്നിവയാണ് ഈ മാസം വാങ്ങിയ മറ്റു  ആദ്യ മൂന്നു  ലാർജ് കാപ് ഓഹരികൾ. സീമൻസ്, പിഡിലൈറ്റ് ഇൻഡസ്ട്രീസ്, ട്യൂബ് ഇൻവെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, മാരികോ എന്നിവയാണ് ഓഗസ്റ്റിൽ  ഫണ്ടുകൾ ഏറ്റവുമധികം വിലക്കപ്പെട്ട ലാർജ് ക്യാപ് ഓഹരികൾ.

ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടാറ്റ പവർ, സൊമാറ്റോ, യുപിഎൽ, ഐആർസിടിസി എന്നിവയായിരുന്നു വാങ്ങിയ മറ്റ് ലാർജ് ക്യാപ് കമ്പനികൾ. ബർഗർ പെയിന്റ്‌സ്, ട്രെന്റ്, ടോറന്റ് ഫാർമ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ഇവയാണ് വിലക്കപ്പെട്ട മറ്റ് ലാർജ് കാപ് കമ്പനികൾ.

ക്വാണ്ട് മ്യൂച്വൽ ഫണ്ട് അദാനി എന്റർപ്രൈസസ്, അദാനി പവർ എന്നീ രണ്ട് അദാനി ഗ്രൂപ്പ് ഓഹരികൾ അധികം വാങ്ങി. നുവാമ ആൾട്ടർനേറ്റീവ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് റിസർച്ച് സമാഹരിച്ച പ്രതിമാസ മ്യൂച്വൽ ഫണ്ട് ഡാറ്റ അനുസരിച്ചാണി റിപ്പോർട്ട്.

പുതുതായി അരങ്ങേറ്റം കുറിച്ച ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ (ജെഎഫ്എസ്) അധിക ഓഹരികൾ വാങ്ങിയ മ്യൂച്വൽ ഫണ്ടുകളുമുണ്ട.  മോത്തിലാൽ ഓസ്വാൾ എംഎഫ്, നിപ്പോൺ ഇന്ത്യ എംഎഫ്, ക്വാണ്ട് എംഎഫ് എന്നിവ അതിൽ ഉൾപ്പെടുന്നു. നുവാമയുടെ ഡാറ്റ പ്രകാരം, ആഗസ്റ്റ് അവസാനം ക്വാണ്ട് എംഎഫ് അദാനി എന്റർപ്രൈസസിന്റെ 344 കോടി രൂപ വിലമതിക്കുന്ന 14,22,000 ഓഹരികൾ കൈവശം വച്ചിട്ടുണ്ട്. 137 കോടി രൂപ വിലമതിക്കുന്ന അദാനി പവാറിന്റ്  42,56,000 ഓഹരികളും കൈവശമുണ്ട്.


Full View


Tags:    

Similar News