വിപുലീകരണ പദ്ധതി: ആസ്റ്റര്‍ 250 കോടി രൂപ നിക്ഷേപിക്കുന്നു

  • 2016-മുതലാണ് ആസ്റ്റര്‍ സിഎംഐ ബെംഗളുരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചത്
  • നിലവില്‍ 500 കിടക്കളാണ് സിഎംഐ ഹോസ്പിറ്റലിലുള്ളത്. ഇത് 850 കിടക്കകളാകും
  • വിപുലീകരണ പദ്ധതിയിലൂടെ ബെംഗളുരുവില്‍ ആസ്റ്ററിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം
;

Update: 2024-05-27 13:24 GMT
വിപുലീകരണ പദ്ധതി: ആസ്റ്റര്‍ 250 കോടി രൂപ നിക്ഷേപിക്കുന്നു
  • whatsapp icon

ബെംഗളുരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലിന്റെ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചു.

മേയ് 27 ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറാണ് പ്രഖ്യാപിച്ചത്. ഏകദേശം 250 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.

നിലവില്‍ 500 കിടക്കളാണ് സിഎംഐ ഹോസ്പിറ്റലിലുള്ളത്. ഇത് 850 കിടക്കകളാകും. ഹോസ്പിറ്റലിന്റെ അടിസ്ഥാന സൗകര്യം അധികമായി 3 ലക്ഷം ചതുരശ്രയടി വികസിപ്പിക്കും.

വിപുലീകരണ പദ്ധതിയിലൂടെ ബെംഗളുരുവില്‍ ആസ്റ്ററിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം.

2026-27 സാമ്പത്തിക വര്‍ഷത്തോടെ ഏകദേശം 1700 കിടക്കകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമുണ്ടെന്ന് ആസ്റ്റര്‍ അറിയിച്ചു അതിലൂടെ ഇന്ത്യയിലെ ആസ്റ്ററിന്റെ ആശുപത്രികളിലെ മൊത്തം കിടക്കകളുടെ എണ്ണം 6,600 ലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബെംഗ്ലൂരിലെ ഹെബ്ബാളില്‍ 4.45 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു മുന്‍നിര സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്.

2016-മുതലാണ് ആസ്റ്റര്‍ സിഎംഐ ബെംഗളുരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

Tags:    

Similar News