ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 'കരുതല്‍ 2023' പരിപാടിക്ക് സമാപനം

  • ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ മുന്‍കൈയെടുത്ത് നടത്തിയ നിരവധി പദ്ധതികളിലൊന്നാണ് 'കരുതല്‍ 2023 '
  • 'ആസ്റ്റര്‍ IGRA ടെസ്റ്റിംഗ് പ്രോജക്ട്' ആണ് പദ്ധതിക്കായി കൂടുതല്‍ ബൃഹത്തായ രീതിയില്‍ പ്രയോജനപ്പെടുത്തിയത്
  • പദ്ധതിയുടെ തുടര്‍ച്ചയെന്നോണം, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റര്‍ ഫാര്‍മസികളിലൂടെ രോഗികള്‍ക്ക് പ്രതിരോധമരുന്നുകള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കും
;

Update: 2023-12-16 09:19 GMT
aster dm healthcares karuthal 2023 program concludes
  • whatsapp icon

എറണാകുളം ജില്ലാ ടിബി സെന്ററും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും ചേര്‍ന്ന് സംഘടിപ്പിച്ച 'കരുതല്‍ 2023' പരിപാടി വിജയകരമായി പൂര്‍ത്തിയായി. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ മുന്‍കൈയെടുത്ത് നടത്തിയ നിരവധി പദ്ധതികളിലൊന്നാണ് 'കരുതല്‍ 2023 '. ക്ഷയരോഗികളുമായി അടുത്ത് ഇടപഴകേണ്ടിവരുന്ന അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളിലാണ് രക്തപരിശോധന നടത്തിയത്. ആവശ്യമുള്ളവര്‍ക്ക് ക്ഷയരോഗം പ്രതിരോധിക്കുന്നതിനുള്ള ചികിത്സയും പദ്ധതി കാലയളവില്‍ നല്‍കി. ക്ഷയരോഗ സാധ്യത നിര്‍ണയിക്കുന്നതിനുള്ള ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സമഗ്ര പരിശോധനയായ 'ആസ്റ്റര്‍ IGRA ടെസ്റ്റിംഗ് പ്രോജക്ട്' ആണ് പദ്ധതിക്കായി കൂടുതല്‍ ബൃഹത്തായ രീതിയില്‍ പ്രയോജനപ്പെടുത്തിയത്.

ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതി, എറണാകുളം ജില്ലാ ഭരണകൂടം, ജെ.ഇ.ഇ.ടി പ്രോജക്ട്, ലോകാരോഗ്യ സംഘടന, 'യൂണിയന്‍' എന്നറിയപ്പെടുന്ന ക്ഷയരോഗത്തിനും ശ്വാസകോശ രോഗങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. രാജ്യത്തെ ക്ഷയരോഗ മുക്തമാക്കാനുള്ള വിശാലമായ പദ്ധതിക്ക് വേണ്ടി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ നല്‍കിയ അമൂല്യസംഭാവനകള്‍ക്ക് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് സമാപനവേദിയില്‍ നന്ദി അറിയിച്ചു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സാമൂഹ്യ പ്രതിബദ്ധതാ സംരംഭങ്ങളുടെ ഭാഗമായാണ് എറണാകുളം ജില്ലയില്‍ ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത്. വരുംദിവസങ്ങളിലും പദ്ധതിയുടെ തുടര്‍ച്ചയെന്നോണം, ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്റര്‍ ഫാര്‍മസികളിലൂടെ രോഗികള്‍ക്ക് നിരന്തരം പ്രതിരോധമരുന്നുകളും ആവശ്യത്തിനുള്ള പിന്തുണയും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കും. ആരോഗ്യവിദഗ്ധരും ഡോക്ടര്‍മാരും കൂടിയുള്‍പ്പെടുന്നതാണ് ടിബിക്കെതിരായ ഈ പ്രതിരോധ ശൃംഖല.

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ പൊതു, സ്വകാര്യ മേഖലകളുടെ സഹകരണം ഊട്ടിയുറപ്പിക്കുന്നതിലൂടെ ഫലപ്രദമായ പ്രതിരോധം സാധ്യമാകുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ മെഡിക്കല്‍ സര്‍വീസസ് അസിസ്റ്റന്റ് ചീഫ് ഡോ. ജവാദ് അഹ്മദ് പറഞ്ഞു.

എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, ഡിടിഒ ഡോ. ആനന്ദ് എം, ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയുടെ ജില്ലാ ഭാരവാഹി അനൂപ് ജോണ്‍, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ എജിഎം ലത്തീഫ്, ആസ്റ്റര്‍ ലാബ്‌സിന്റെ കേരള, തമിഴ്‌നാട് പ്രാദേശിക മേധാവി നിതിന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News