അശോക് വസ്വാനി കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡി
- നിലവില്‍ യുഎസ്-ഇസ്രയേല്‍ എഐ ഫിന്‍ടെക് കമ്പനിയായ പഗായ ടെക്‌നോളജീസിന്റെ പ്രസിഡന്റാണ് വസ്വാനി.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മാനേജ്‌മെന്റ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും (എംഡി, സിഇഒ) അശോക് വസ്വാനിയെ നിയമിക്കാന്‍ ആര്‍ബിഐ അംഗീകാരം. ഉദയ് കൊട്ടക് രാജിവച്ചതിനെ തുടര്‍ന്നാണ് അശോക് വസ്വാനിയെ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
നിലവില്‍ യുഎസ്-ഇസ്രയേല്‍ എഐ ഫിന്‍ടെക് കമ്പനിയായ പഗായ ടെക്‌നോളജീസിന്റെ പ്രസിഡന്റാണ് വസ്വാനി. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെയും യുകെയിലെ എസ്പി ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റിന്റെയും ബോര്‍ഡ് അംഗമാണ്.
സിഡന്‍ഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സില്‍ (ബോംബെ യൂണിവേഴ്‌സിറ്റി) നിന്ന് കൊമേഴ്‌സ്, ഇക്കണോമിക്‌സ്, അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദം നേടിയിട്ടുള്ള അശോക് വസ്വാനി കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബാങ്കിംഗ് രംഗത്തുണ്ട്. തുടക്കത്തില്‍ സിറ്റിഗ്രൂപ്പിലുണ്ടായിരുന്ന വസ്വാനി സിറ്റിഗ്രൂപ്പ് ഏഷ്യ പസഫിക് സിഇഒയും സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ ഓപ്പറേറ്റിംഗ് ആന്‍ഡ് മാനേജ്‌മെന്റ് കമ്മിറ്റികളില്‍ അംഗവുമായിരുന്നു.
യുകെയിലെ ബാര്‍ക്ലേയ്‌സ് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു വസ്വാനി, ബാര്‍ക്ലേയ്‌സിന്റെ ഗ്ലോബല്‍ കണ്‍സ്യൂമര്‍, പ്രൈവറ്റ്, കോര്‍പ്പറേറ്റ്, പേയ്‌മെന്റ് ബിസിനസുകളുടെ സിഇഒയും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.