സൗത്ത് ഇന്ത്യന്‍ ബാങ്കുമായി കരാറിലേര്‍പ്പെട്ട് അശോക് ലെയ്ലാന്‍ഡ്

  • പങ്കാളിത്തം അനുസരിച്ച്, അശോക് ലെയ്ലാന്‍ഡിന്റെ ഡീലര്‍മാര്‍ക്ക് ബാങ്ക് മത്സരാധിഷ്ഠിത സാമ്പത്തിക ഓപ്ഷനുകള്‍ നല്‍കും
  • വൈവിധ്യമാര്‍ന്ന സാമ്പത്തിക പരിഹാരങ്ങളിലൂടെ, ഡീലര്‍മാര്‍ക്ക് സൗകര്യപ്രദവും പൂര്‍ണ്ണവുമായ സാമ്പത്തിക ചോയ്സുകള്‍ വാഗ്ദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക്
  • പങ്കാളിത്തം രണ്ട് ഓര്‍ഗനൈസേഷനുകളുടെയും ബിസിനസ്സ് ആവശ്യങ്ങള്‍ നിറവേറ്റും

Update: 2024-04-19 11:40 GMT

ഹെവി കൊമേഴ്സ്യല്‍ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്‍ഡ് തങ്ങളുടെ ഡീലര്‍മാര്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. പങ്കാളിത്തം അനുസരിച്ച്, അശോക് ലെയ്ലാന്‍ഡിന്റെ ഡീലര്‍മാര്‍ക്ക് ബാങ്ക് മത്സരാധിഷ്ഠിത സാമ്പത്തിക ഓപ്ഷനുകള്‍ നല്‍കും.

അശോക് ലെയ്ലാന്‍ഡ് ലിമിറ്റഡുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക പരിഹാരങ്ങളിലൂടെ, ഡീലര്‍മാര്‍ക്ക് സൗകര്യപ്രദവും പൂര്‍ണ്ണവുമായ സാമ്പത്തിക ചോയ്സുകള്‍ വാഗ്ദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ്എസ് വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

'ഈ പങ്കാളിത്തം രണ്ട് ഓര്‍ഗനൈസേഷനുകളുടെയും ബിസിനസ്സ് ആവശ്യങ്ങള്‍ നിറവേറ്റുമെന്നും ശക്തമായ നല്ല സ്വാധീനം സൃഷ്ടിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു,' അദ്ദേഹം പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അശോക് ലെയ്ലാന്‍ഡ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ഗോപാല്‍ മഹാദേവന്‍ പറഞ്ഞു. ഈ സഖ്യം കമ്പനിയുടെ ഡീലര്‍മാരുടെ ശൃംഖലയ്ക്ക് ഉചിതമായ ഇന്‍വെന്ററി ഫിനാന്‍സിംഗ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യും.

Tags:    

Similar News