വില്‍പനക്കാര്‍ക്കായി ആമസോണ്‍ സെല്ലര്‍ റിവാര്‍ഡ്‌സ് പ്രോഗ്രാം

Update: 2023-10-18 00:28 GMT
amazon seller lending program | amazon seller lending program news
  • whatsapp icon

കൊച്ചി: ഉത്സവ സീസണില്‍ വില്‍പനക്കാര്‍ക്ക് ഉയര്‍ന്ന റിവാര്‍ഡ് നേടാനുള്ള അവസരമൊരുക്കി ആമസോണ്‍ സെല്ലര്‍ റിവാര്‍ഡ്‌സ് പ്രോഗ്രാം. 10 ലക്ഷം രൂപ വരെയുള്ള റിവാര്‍ഡുകള്‍ക്കു പുറമെ മെഴ്‌സിഡീസ് ബെന്‍സ് കാര്‍, 20 വില്‍പനക്കാര്‍ക്ക് യൂറോപ്പിലേക്കോ തായ്‌ലന്‍ഡിലേക്കോ അവധിക്കാല യാത്രയ്ക്ക് അവസരം എന്നിവയാണ് ലഭിക്കുന്നത്. വില്‍പനക്കാര്‍ക്ക് അവരുടെ സുഹൃത്തുക്കളെ ആമസോണ്‍ ഡോട്ട് ഇന്നില്‍ വില്‍പനക്കാരാകാന്‍ ക്ഷണിച്ച് റിവാര്‍ഡുകള്‍ നേടാനുള്ള 'ദ ഗ്രേറ്റ് ഇന്ത്യന്‍ റെഫറല്‍ ഓഫറും' ആമസോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.

'ആമസോണ്‍ സെല്ലര്‍ റിവാര്‍ഡ്‌സ് 2023' പ്രമോഷനില്‍ പങ്കെടുക്കുകയാണ് വില്‍പനക്കാര്‍ ചെയ്യേണ്ടത്. നവംബര്‍ 10 വരെ ഇതിനവസരമുണ്ട്. സെപ്റ്റംബര്‍ 28ന് ആരംഭിച്ച് ഒക്ടോബര്‍ 27 വരെ നീണ്ടു നില്‍ക്കുന്നതാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ റഫറല്‍ ഓഫര്‍'. വില്‍പനക്കാര്‍ക്ക് സുഹൃത്തുക്കളെ ആമസോണ്‍ ഡോട്ട് ഇന്നില്‍ രജിസ്റ്റര്‍ ചെയ്യാനും വില്‍പന നടത്താനും റഫര്‍ ചെയ്യുകയും 11500 രൂപ വരെ നേടുകയും ചെയ്യാം. ഇതില്‍ പങ്കെടുക്കാനായി വില്‍പനക്കാര്‍ ആമസോണ്‍ സെല്ലര്‍ സെന്‍ട്രല്‍ വെബ്‌സൈറ്റില്‍ 'പാര്‍ട്ടിസിപ്പേറ്റ് നൗ' ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.

ആഗസ്റ്റ് 27 മുതല്‍ നവംബര്‍ 4 വരെ പുതുതായി ചേരുന്ന വില്‍പനക്കാര്‍ക്ക് 50 ശതമാനം റഫറല്‍ ഫീ ഇളവും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എക്കാലത്തേയും ഉയര്‍ന്ന റിവാര്‍ഡ് വിജയിക്കാനുള്ള അവസരം അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ടെന്ന് ആമസോണ്‍ ഇന്ത്യയിലെ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു.

Tags:    

Similar News