അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂട്ടിച്ചേര്‍ക്കുക 75,000 മെഡിക്കല്‍ സീറ്റുകള്‍: പ്രധാനമന്ത്രി

  • പരിഷ്‌കാരങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത സാമ്പത്തിക മേഖലകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നത്
  • 'വികസിത ഭാരതം' 'ആരോഗ്യമുള്ള ഭാരതം' ആയിരിക്കണം
  • യുവാക്കള്‍ ക്രമാനുഗതമായ പുരോഗതിയില്‍ തൃപ്തരല്ലെന്ന് പ്രധാനമന്ത്രി
;

Update: 2024-08-15 06:55 GMT
govt to upgrade medical studies and facilities
  • whatsapp icon

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 അധിക മെഡിക്കല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നിന്ന് നടത്തിയ പ്രസംഗത്തില്‍, പരിഷ്‌കാരങ്ങളോടുള്ള തന്റെ സര്‍ക്കാരിന്റെ പ്രതിബദ്ധത സാമ്പത്തിക മേഖലകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓരോ വര്‍ഷവും 25,000 യുവാക്കള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നു. അവരെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ ലൈനില്‍ 75,000 പുതിയ സീറ്റുകള്‍ സൃഷ്ടിക്കാന്‍ തീരുമാനമെടുത്തു.

'വികസിത ഭാരതം' 'ആരോഗ്യമുള്ള ഭാരതം' ആയിരിക്കണമെന്നും സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

''വികസിത ഭാരതം എന്നതിന് 'ആരോഗ്യകരമായ ഭാരതം' എന്നും അര്‍ത്ഥമാക്കണം. സമൃദ്ധമായ ഭാരതത്തിന്റെ ആദ്യ തലമുറ ആരോഗ്യമുള്ളവരായിരിക്കണം, അതിനാലാണ് സര്‍ക്കാര്‍ പോഷന്‍ മിഷന്‍ ആരംഭിച്ചത്, ''പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യത്തെ യുവാക്കള്‍ ക്രമാനുഗതമായ പുരോഗതിയില്‍ തൃപ്തരല്ലെന്നും അവര്‍ കാര്യമായ പുരോഗതിക്കായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പരിഷ്‌കാരങ്ങളില്‍ ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നത് പോസിറ്റീവ് മീഡിയ കവറേജിന് മാത്രമല്ല, രാജ്യത്തെ ശക്തിപ്പെടുത്താനാണ്.

ഇന്ത്യയിലെ ബഹിരാകാശ മേഖലയെക്കുറിച്ച് സംസാരിക്കവെ, ബഹിരാകാശ മേഖല സുപ്രധാനമാണെന്നും അതില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

''ഇന്ന്, നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നു. ഊര്‍ജ്ജസ്വലമായിക്കൊണ്ടിരിക്കുന്ന ബഹിരാകാശ മേഖല ഇന്ത്യയെ ഒരു ശക്തമായ രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള അനിവാര്യ ഘടകമാണ്'' , പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Similar News