ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി, ഓൺലൈനായി ചെയ്യുന്നതിങ്ങനെ
ആധാര്‍ എടുത്തിട്ട് 10 വര്‍ഷം ആയവർ നിര്‍ബന്ധമായും പുതുക്കണം
ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 14 വരെ നീട്ടി. ഈ സമയപരിധിക്ക് ശേഷം ആധാർ കേന്ദ്രങ്ങളിലെ ഓരോ അപ്‌ഡേറ്റുകൾക്കും പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഔദ്യോഗിക ‘മൈ ആധാർ’ പോർട്ടലിലൂടെ ലഭ്യമാകുന്ന സേവനത്തിനുള്ള സമയപരിധി യുഐഡിഎഐ നീട്ടുന്നത് ഇത് രണ്ടാം തവണയാണ്. ആധാറിലെ പേര്, വിലാസം മറ്റ് വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവ സൗജന്യമായി ഡിസംബര്‍ 14 വരെ മാറ്റാന്‍ കഴിയും. കാലയളവ് കഴിഞ്ഞാല്‍ ഡേക്യുമെന്റ് അപ്‌ഡേറ്റുകള്‍ക്കായി ഒരാള്‍ക്ക് 50 രൂപ ഫീസ് ഈടാക്കും.
ആധാര്‍ എങ്ങനെ അപ്ഡേറ്റ് ചെയ്യാം
Step 1- myaadhaar.uidai.gov.in,https://myaadhaar.uidai.gov.in എന്ന സൈറ്റിലേക്ക് പോകുക
Step 2 - ' myAadhaar' എന്നതിന് താഴെയുള്ള 'നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ചെയ്യുക' എന്നതില്‍ ക്ലിക്ക് ചെയ്യുക.
Step 3- 'ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുക (ഓണ്‍ലൈന്‍)' തുടര്‍ന്ന് 'ഡോക്യുമെന്റ് അപ്ഡേറ്റ്' തിരഞ്ഞെടുക്കുക.
Step 4 -ആധാര്‍ നമ്പര്‍ നല്‍കുക, ക്യാപ്ച പൂരിപ്പിച്ച് 'OTP' ക്ലിക്ക് ചെയ്യുക.
Step 5 - റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എത്തിയ OTP നല്‍കുക.
Step 6 - വിലാസമോ പേരോ പോലുള്ള, അപ്‌ഡേറ്റ് ചെയ്യേണ്ട വിശദാംശങ്ങള്‍ തിരഞ്ഞെടുക്കുക.
Step 7 - മാറ്റങ്ങള്‍ സ്ഥിരീകരിക്കാന്‍ പുതുക്കിയ ഡോക്യൂമെന്റുകള്‍ അറ്റാച്ചുചെയ്യുക.