ഉഡാന്‍; പ്രവര്‍ത്തനക്ഷമമാക്കിയത് 71 വിമാനത്താവളങ്ങള്‍

  • 71 വിമാനത്താവളങ്ങള്‍ക്കു പുറമേ , 13 ഹെലിപോര്‍ട്ടുകള്‍, 2 വാട്ടര്‍ എയറോഡ്രോമുകള്‍ എന്നിവയും പദ്ധതിഭാഗമായി സ്ഥാപിച്ചു
  • പദ്ധതി 1.44 കോടി യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നു
  • രാജ്യത്ത് പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 74 ല്‍ നിന്ന് 157 ആയി

Update: 2024-10-21 03:23 GMT

എട്ട് വര്‍ഷം മുമ്പ് അവതരിപ്പിച്ച റീജിയണല്‍ എയര്‍ കണക്റ്റിവിറ്റി സ്‌കീം ഉഡാന്‍ പ്രകാരം 601 റൂട്ടുകളും 71 വിമാനത്താവളങ്ങളും പ്രവര്‍ത്തനക്ഷമമാക്കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.

ഉഡാന്‍ (ഉദേ ദേശ് കാ ആം നാഗ്രിക്) പ്രാദേശിക എയര്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനും വിമാനയാത്ര കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്നു.

ഹെലികോപ്റ്റര്‍ റൂട്ടുകള്‍ ഉള്‍പ്പെടെ 601 റൂട്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും ഇതില്‍ 28 ശതമാനവും വിദൂര സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ടെന്നും മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

71 വിമാനത്താവളങ്ങള്‍, 13 ഹെലിപോര്‍ട്ടുകള്‍, 2 വാട്ടര്‍ എയറോഡ്രോമുകള്‍ എന്നിവ ഉള്‍പ്പെടുന്ന മൊത്തം 86 എയറോഡ്രോമുകള്‍ പ്രവര്‍ത്തനക്ഷമമാക്കി, 2.8 ലക്ഷത്തിലധികം ഫ്‌ലൈറ്റുകളിലായി 1.44 കോടി യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നു.

അതേസമയം, രാജ്യത്ത് പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 2014-ല്‍ 74 ആയിരുന്നത് 2024-ല്‍ 157 ആയി ഇരട്ടിയായി. 2047-ഓടെ എണ്ണം 350-400 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.

2016 ഒക്ടോബര്‍ 21 നാണ് ഉഡാന്‍ പദ്ധതി അവതരിപ്പിച്ചത്.

Tags:    

Similar News