4ജി വ്യാപനം വേഗത്തിലാക്കാന്‍ ബിഎസ്എന്‍എല്ലിന് കേന്ദ്രം 6000 കോടി നൽകും

Update: 2024-09-04 10:51 GMT
bsnl plans to extend 4g service to one lakh places
  • whatsapp icon

 4ജി നെറ്റ്‍വർക്ക് വ്യാപിപ്പിക്കാനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനായി ബി.എസ്.എൻ.എൽന് കേന്ദ്രസർക്കാർ 6000 കോടി അനുവദിച്ചേക്കുമെന്ന് ഇക്കണോമിക്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദേശീയതലത്തിൽ ഒരു ലക്ഷം കേന്ദ്രങ്ങളിൽ 2025 പകുതിയോടെ 4ജി നൽകാനാണ് ബി.എസ്.എൻ.എൽ നീക്കം. 4ജി സേവനം വ്യാപിപ്പിക്കാത്തതിനാൽ ബി.എസ്.എൻ.എല്ലിന് വൻതോതിൽ ഉപഭോക്താക്കളെ നഷ്ടമായിരുന്നു. നിലവിൽ  22,000 ബേസ് സ്റ്റേഷനുകളിൽ മാത്രമാണ് ബി.എസ്.എൻ.എൽ 4ജി സേവനം ലഭ്യമായിട്ടുള്ളത്.

 4ജി സേവനം വ്യാപിക്കുന്നതിന് ബി.എസ്.എൻ.എലിന് 19,000 കോടി രൂപയാണ് ആവശ്യം. ഒരു ലക്ഷം സ്ഥലങ്ങളിൽ 4ജി സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ടാറ്റ കൺസൾട്ടൻസി സർവീസ്, ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങൾക്ക് 13,000 കോടിയുടെ ഓർഡർ ബി.എസ്.എൻ.എൽ നൽകിയിരുന്നു. ബാക്കിയുള്ള 6000 കോടിയുടെ ഓർഡർ നൽകുന്നതിന് വേണ്ടിയാണ് ഇപ്പോൾ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനത്തെ സഹായിക്കുന്നത്.

Tags:    

Similar News