ഗ്ലോബല്‍ ഹെല്‍ത്ത് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 662 കോടി രൂപ സമാഹരിച്ചു

ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി മെദാന്ത ബ്രാന്‍ഡിന് കീഴിലുള്ള ഗ്ലോബല്‍ ഹെല്‍ത്ത് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 662 കോടി രൂപ സമാഹരിച്ചു. ഓഹരി ഒന്നിന് 336 രൂപ നിരക്കില്‍ 1.97 കോടി ഓഹരികളിലൂടെയാണ് 662 കോടി രൂപ സമാഹരിച്ചതെന്ന് കമ്പനി അറിയിച്ചു. സിംഗപ്പൂര്‍ ഗവണ്‍മെന്റ്, നോമുറ, ആക്സിസ് മ്യൂച്വല്‍ ഫണ്ട് (എംഎഫ്), എച്ച്ഡിഎഫ്സി എംഎഫ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എംഎഫ്, എസ്ബിഐ എംഎഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എംഎഫ്, കൊട്ടക് എംഎഫ്, മാക്സ് ലൈഫ് […]

Update: 2022-11-03 00:44 GMT

ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി മെദാന്ത ബ്രാന്‍ഡിന് കീഴിലുള്ള ഗ്ലോബല്‍ ഹെല്‍ത്ത് ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 662 കോടി രൂപ സമാഹരിച്ചു. ഓഹരി ഒന്നിന് 336 രൂപ നിരക്കില്‍ 1.97 കോടി ഓഹരികളിലൂടെയാണ് 662 കോടി രൂപ സമാഹരിച്ചതെന്ന് കമ്പനി അറിയിച്ചു. സിംഗപ്പൂര്‍ ഗവണ്‍മെന്റ്, നോമുറ, ആക്സിസ് മ്യൂച്വല്‍ ഫണ്ട് (എംഎഫ്), എച്ച്ഡിഎഫ്സി എംഎഫ്, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എംഎഫ്, എസ്ബിഐ എംഎഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എംഎഫ്, കൊട്ടക് എംഎഫ്, മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവ ആങ്കര്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.
പുതിയ ഓഹരി ഇഷ്യുവിലൂടെ 500 കോടി സമാഹരിക്കലും, 5.08 കോടി വരെയുള്ള ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ. ഓഫര്‍ ഫോര്‍ സെയിലിന്റെ ഭാഗമായി സ്വകാര്യ ഓഹരി നിക്ഷേപകരായ കാര്‍ലൈല്‍ ഗ്രൂപ്പിന്റെ അഫിലിയേറ്റ് കമ്പനിയായ അനന്ത് ഇന്‍വെസ്റ്റ്‌മെന്റ്‌സും സുനില്‍ സച്ച്‌ദേവയും (സുമന്‍ സച്ച്‌ദേവയുമായി സംയുക്തമായി) ഓഹരികള്‍ വിറ്റഴിക്കും. 319-336 രൂപ പ്രൈസ് ബാന്‍ഡിലുള്ള ഓഹരികളുടെ ഐപിഒ നവംബര്‍ 3 മുതല്‍ 7 വരെയാണ്. ഐപിഒ വഴി കമ്പനിക്ക് 2,206 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഇഷ്യൂവില്‍ നിന്നുള്ള വരുമാനം കടം വീട്ടാനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും.

Tags:    

Similar News