എന്‍ടിപിസി ഗ്രീന്‍ എനര്‍ജി; ഐപിഒയ്ക്ക് അംഗീകാരം

  • ഇഷ്യൂവിനുള്ള കരട് പത്രിക സെപ്റ്റംബര്‍ 18-ന് സെബിയില്‍ സമര്‍പ്പിച്ചിരുന്നു
  • ഇഷ്യൂവില്‍ പുതിയ ഓഹരികള്‍ മാത്രമായിരിക്കും ഉണ്ടാവുക

Update: 2024-10-29 12:28 GMT

എന്‍ടിപിസിയുടെ പുനരുപയോഗ ഊര്‍ജ വിഭാഗമായ എന്‍ടിപിസി ഗ്രീന്‍ എനര്‍ജിയുടെ ഐപിഒയ്ക്ക് സെബിയുടെ അംഗീകാരം. 10,000 കോടി രൂപ സമാഹരിക്കുന്ന ഇഷ്യൂവിനുള്ള കരട് പത്രിക 2024 സെപ്റ്റംബര്‍ 18-ന് ആണ് സെബിയില്‍ സമര്‍പ്പിച്ചത്. എന്‍ടിപിസി ഗ്രീന്‍ എനര്‍ജി, എന്‍ടിപിസിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്.

10 രൂപ മുഖവിലയുള്ള ഇഷ്യൂവില്‍ പുതിയ ഓഹരികള്‍ മാത്രമായിരിക്കും ഉണ്ടാവുക. ഇഷ്യൂവില്‍ നിന്നും ലഭിക്കുന്ന തുകയില്‍ നിന്നും 7,500 കോടി രൂപ കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എന്‍ടിപിസി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിലെ നിക്ഷേപത്തിനായി മാറ്റി വെക്കും. കമ്പനി നേടിയ ചില വായ്പകളുടെ പൂര്‍ണ്ണമായോ ഭാഗികമായോ തിരിച്ചടവിനായും തുക ഉപയോഗിക്കും.

2024 ജൂണ്‍ 30-ലെ പ്രവര്‍ത്തന ശേഷിയും 2024 സാമ്പത്തിക വര്‍ഷത്തിലെ വൈദ്യുതി ഉല്‍പ്പാദനവും അടിസ്ഥാനമാക്കി നിലവില്‍ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ പുനരുപയോഗ ഊര്‍ജ്ജ കമ്പനിയാണ്.

ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് & സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, നുവാമ വെല്‍ത്ത് മാനേജ്മെന്റ് എന്നിവര്‍ ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാരായി പ്രവര്‍ത്തിക്കും. 

Tags:    

Similar News