എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഐപിഒയ്ക്ക്

  • 12,500 കോടി രൂപയുടെ ഐപിഒ ആണ് കമ്പനി ലക്ഷ്യമിടുന്നത്
  • 2500 കോടി രൂപയുടെ പുതിയ ഓഹരികളും 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ചേര്‍ന്നതാണ് ഐപിഒ.

Update: 2024-10-31 13:40 GMT

എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 12,500 കോടി രൂപയുടെ ഐപിഒയ്ക്ക്. ഇതിനായി സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 12,500 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തിലാണ്. ഇതിന്റെ നടപടിക്രമങ്ങള്‍ക്കായി സെബിക്ക് പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞു.

2500 കോടി രൂപയുടെ പുതിയ ഓഹരികളും 10,000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ചേര്‍ന്നതാണ് ഐപിഒ. പുതിയ ഓഹരികള്‍ വഴിയുള്ള വരുമാനം മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി. ബിസിനസ്സ് വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് അധിക വായ്പ ഉള്‍പ്പെടെയുള്ള ഭാവി മൂലധന ആവശ്യങ്ങളെ ഇത് പിന്തുണയ്ക്കും.

2022 ഒക്ടോബറിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവിനെ തുടര്‍ന്നാണ് എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിസ്റ്റ് ചെയ്യാനുള്ള തീരുമാനം.

Tags:    

Similar News