ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നാകാന്‍ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്
- ഉടന്‍തന്നെ ഐപിഒ തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
- 12 ബില്യണ്‍ ഡോളറിന്റെ മൂല്യനിര്‍ണയമാണ് ലക്ഷ്യം
- ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഐപിഒകളില്‍ ഒന്നാണിത്
എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് റിന്യൂവബിള്‍ എനര്‍ജി വ്യവസായത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രാരംഭ പബ്ലിക് ഓഫറുകളില്‍ ഒന്നായേക്കുമെന്നാണ് വിലയിരുത്തല്‍.
എന്‍ടിപിസി ലിമിറ്റഡിന്റെ ക്ലീന്‍ എനര്‍ജി സബ്സിഡിയറി അതിന്റെ ഐപിഒയ്ക്ക് ഒരു ഷെയറിന് 100 രൂപയില്‍ കൂടുതല്‍ (1.18 ഡോളര്‍) വില നിശ്ചയിക്കുന്നതിനെക്കുറിച്ച് ഉപദേശകരുമായി ചര്‍ച്ച നടത്തിയെന്നാണ് വര്‍ത്തകള്‍. എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ഓഹരി വില്‍പ്പനയിലൂടെ 10,000 കോടി രൂപ വരെ സമാഹരിച്ചേക്കുമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു.
പരിഗണനകള്‍ നടന്നുകൊണ്ടിരിക്കുന്നു, മൂല്യനിര്‍ണ്ണയം, വില പരിധി, സമയം തുടങ്ങിയ വിശദാംശങ്ങള്‍ ഇനിയും മാറാം- ഇതുമായി ബന്ധപ്പെട്ട ആളുകള്‍ പറയുന്നു.
എന്‍ടിപിസി ഗ്രീനിന്റെ ഐപിഒ കഴിഞ്ഞ മാസം 514 മില്യണ്‍ ഡോളര്‍ സമാഹരിക്കുകയും 70 തവണയിലധികം സബ്സ്‌ക്രൈബ് ചെയ്യുകയും ചെയ്ത വാരീ എനര്‍ജീസ് ലിമിറ്റഡിന്റെ വിജയകരമായ ലിസ്റ്റിംഗിനെ പിന്തുടരും. വാരിയുടെ ഓഹരി വില്‍പ്പന ഗോള്‍ഡ്മാന്‍ സാച്ച്സ് ഗ്രൂപ്പ് ഇങ്ക്., ബ്ലാക്ക്റോക്ക് ഇങ്ക്., മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവയില്‍ നിന്നും ചെറുകിട, സമ്പന്നരായ നിക്ഷേപകരില്‍ നിന്നും നിക്ഷേപം ആകര്‍ഷിച്ചു.
കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധാകേന്ദ്രമായ ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ മേഖലയില്‍ നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പുനരുപയോഗ-ഊര്‍ജ്ജ വിപ്ലവം കഴിഞ്ഞ ദശകത്തില്‍ 100 ജിഗാവാട്ടില്‍ കൂടുതല്‍ ചേര്‍ത്തു, ഇത് മുന്‍കാല പ്രതീക്ഷകളെ മറികടക്കുന്നു.