രണ്ട് ഇരട്ടിയിധികം അപേക്ഷകള്‍; ഹ്യുണ്ടായ് ഐപിഒ സമാപിച്ചു

  • ഐപിഒയില്‍ ലഭിച്ചത് 2.37 ശതമാനം ഇരട്ടി അപേക്ഷകള്‍
  • എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മറികടന്നു

Update: 2024-10-17 15:24 GMT

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഐപിഒ സമ്മിശ്രപ്രതികരണത്തോടെ അവസാനിച്ചു. എന്നാല്‍ മൂന്നു ദിവസം നീണ്ടുനിന്ന ഐപിഒയില്‍ 2.37 ശതമാനം ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്.

എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയായ 21,000 കോടിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ ഐപിഒയാണിത്. 27,870 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയില്‍ 9,97,69,810 ഓഹരികള്‍ക്കുള്ള അപേക്ഷകള്‍ ലഭിച്ചു. എന്‍എസ്ഇ ഡാറ്റ പ്രകാരം 2.37 മടങ്ങ് സബ്സ്‌ക്രിപ്ഷനാണിത്.

യോഗ്യതയുള്ള സ്ഥാപന നിക്ഷേപകര്‍ അവര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളേക്കാള്‍ 6.97 മടങ്ങ് അപേക്ഷകള്‍ സമര്‍പ്പിച്ചു.റീട്ടെയില്‍ നിക്ഷേപകരുടെ ഭാഗത്തുനിന്നുമാണ് ഏറ്റവും കുറവ് അപേക്ഷകള്‍ ലഭിച്ചത്. അവര്‍ക്കായി നീക്കിവെച്ചിരുന്ന ഭാഗത്തുനിന്നും 50 ശതമാനം അപേക്ഷകള്‍ മാത്രമാണ് വന്നത്. സ്ഥാപനേതര നിക്ഷേപകരൂടെ ഭാഗത്തുനിന്നും 60 ശതമാനം അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്.

Tags:    

Similar News