അഗ്രി ഇന്‍ഷുറന്‍സ്: മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് ഐആര്‍ഡിഎഐ
ഡെല്‍ഹി: മുന്‍കൂര്‍ അനുമതിയില്ലാതെ കാര്‍ഷിക മേഖലയ്ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളിറക്കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ). ആരോഗ്യ- ജനറല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ഇറക്കുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമില്ലെന്ന് ഐആര്‍ഡിഎഐ കഴിഞ്ഞ മാസം കമ്പനികളെ അറിയിച്ചിരുന്നു. കമ്പനികള്‍ക്ക് ഈ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നൂതന ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും സമാരംഭിക്കുന്നതിനും പോളിസി ഉടമകള്‍ക്ക് ലഭ്യമായ ഓപ്ഷനുകള്‍ വിപുലീകരിക്കുന്നതിനും നീക്കം സഹായിക്കുമെന്ന് ഐആര്‍ഡിഎഐ ഇറക്കിയ അറിയിപ്പിലുണ്ട്. രാജ്യത്ത് ഏറ്റവുമധികം […]
ഡെല്‍ഹി: മുന്‍കൂര്‍ അനുമതിയില്ലാതെ കാര്‍ഷിക മേഖലയ്ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളിറക്കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ). ആരോഗ്യ- ജനറല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ഇറക്കുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമില്ലെന്ന് ഐആര്‍ഡിഎഐ കഴിഞ്ഞ മാസം കമ്പനികളെ അറിയിച്ചിരുന്നു.
കമ്പനികള്‍ക്ക് ഈ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നൂതന ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും സമാരംഭിക്കുന്നതിനും പോളിസി ഉടമകള്‍ക്ക് ലഭ്യമായ ഓപ്ഷനുകള്‍ വിപുലീകരിക്കുന്നതിനും നീക്കം സഹായിക്കുമെന്ന് ഐആര്‍ഡിഎഐ ഇറക്കിയ അറിയിപ്പിലുണ്ട്. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ തൊഴിലെടുക്കുന്ന മേഖലാണ് കൃഷി.
അതിനാല്‍ തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക മേഖലയില്‍ നിലവിലുള്ള ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഉത്പന്നങ്ങളിറക്കാന്‍ ഈ ചുവടുവെപ്പ് സഹായിക്കുമെന്നാണ് ഐആര്‍ഡിഎഐയുടെ കണക്ക്കൂട്ടല്‍.