ഡോളർ 80ന് അരികെ: സ്വര്‍ണം പവന് 160 രൂപ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉണര്‍വ്. പവന് 160 രൂപ വര്‍ധിച്ച് 37,520 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 4,690 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 37,360 രൂപയില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 21 രൂപ വര്‍ധിച്ച് 40,928 രൂപയായി. ഗ്രാമിന് 21 രൂപ വര്‍ധിച്ച് 5,116 ല്‍ എത്തി. ഇന്ന് വെള്ളി വില ഗ്രാമിന് 60 പൈസ വര്‍ധിച്ച് 62.30ല്‍ എത്തി. 8 […]
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉണര്‍വ്. പവന് 160 രൂപ വര്‍ധിച്ച് 37,520 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ഇന്ന് 4,690 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 37,360 രൂപയില്‍ എത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് പവന് 21 രൂപ വര്‍ധിച്ച് 40,928 രൂപയായി. ഗ്രാമിന് 21 രൂപ വര്‍ധിച്ച് 5,116 ല്‍ എത്തി. ഇന്ന് വെള്ളി വില ഗ്രാമിന് 60 പൈസ വര്‍ധിച്ച് 62.30ല്‍ എത്തി. 8 ഗ്രാമിന് 4.80 രൂപ വര്‍ധിച്ച് 498.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 79.92ലേക്ക് എത്തി. ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് തകര്‍ച്ചയാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്. ഇന്റര്‍ബാങ്ക് ഫോറക്‌സ് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.75 എന്ന നിലയിലായിരുന്നു രൂപ. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്.
ആഗോള വിപണിയിലെ പോസിറ്റീവ് ട്രെന്‍ഡ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതോടെ വിപണികള്‍ ആദ്യ ഘട്ട വ്യാപാരത്തില്‍ ഉറച്ച തുടക്കത്തില്‍. സെന്‍സെക്സ് 239.3 പോയിന്റ് ഉയര്‍ന്ന് 53,753.45 ലും, നിഫ്റ്റി 74.7 പോയിന്റ് ഉയര്‍ന്ന് 16,041.35 ലും എത്തി. സണ്‍ ഫാര്‍മ, ഡോ റെഡീസ് ലാബ്, എച്ച്ഡിഎഫ്സി, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് ആദ്യ ഘട്ട വ്യാപാരത്തില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്. ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ഹോംകോംഗ്, ടോക്കിയോ, സിയോള്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.