രൂപ ഉണര്‍വില്‍: മൂല്യം 20 പൈസ ഉയര്‍ന്ന് 77.51ല്‍
ഡെല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് ഇന്ന് നേട്ടം. മൂല്യം 20 പൈസ ഉയര്‍ന്ന് 77.51ല്‍ എത്തി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ രൂപയുടെ മൂല്യം 77.58 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.62 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.51 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 20 പൈസ ഉയര്‍ന്ന് 77.51ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് […]
ഡെല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് ഇന്ന് നേട്ടം. മൂല്യം 20 പൈസ ഉയര്‍ന്ന് 77.51ല്‍ എത്തി. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ചില്‍ രൂപയുടെ മൂല്യം 77.58 എന്ന നിലയിലായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.62 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.51 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 20 പൈസ ഉയര്‍ന്ന് 77.51ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.
തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാവാതെ വിപണി ഇന്നും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍, ഉയര്‍ന്ന ക്രൂഡോയില്‍ വില, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് എന്നിവയെല്ലാം വിപണിക്ക് തിരിച്ചടിയായി. സെന്‍സെക്സ് 185.24 പോയിന്റ് താഴ്ന്ന് 55,381.17 ലും, നിഫ്റ്റി 61.80 പോയിന്റ് താഴ്ന്ന് 16,522.75 ലുമാണ് ക്ലോസ് ചെയ്തത്.
നെസ് ലേ ഇന്ത്യ, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, പവര്‍ഗ്രിഡ്, അള്‍ട്രടെക്, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളെല്ലാം നഷ്ടം നേരിട്ടു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഏഷ്യന്‍ വിപണികളായ ഷാങ്ഹായ്, ഹോംകോംഗ് എന്നിവയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ടോക്കിയോ വിപണി നേട്ടത്തില്‍ അവസാനിച്ചു.