രൂപ ഇടിവില്‍: മൂല്യം 2 പൈസ ഇടിഞ്ഞ് 77.57ല്‍
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് മൂല്യം 2 പൈസ ഇടിഞ്ഞ് 77.57ല്‍ എത്തി. ക്രൂഡ് വിലയിലുണ്ടായ മാറ്റവും തുടര്‍ച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ ആഭ്യന്തര വിപണിയിലുണ്ടായ ഉണര്‍വും അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് വലിയ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ കാരണമായതെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.65 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.52 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം […]
ഡെല്‍ഹി : ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് മൂല്യം 2 പൈസ ഇടിഞ്ഞ് 77.57ല്‍ എത്തി. ക്രൂഡ് വിലയിലുണ്ടായ മാറ്റവും തുടര്‍ച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ ആഭ്യന്തര വിപണിയിലുണ്ടായ ഉണര്‍വും അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് വലിയ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ കാരണമായതെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.
വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.65 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 77.52 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 2 പൈസ ഇടിഞ്ഞ് 77.57ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 3 പൈസ ഉയര്‍ന്ന് 77.54ല്‍ (പ്രൊവിഷണല്‍) എത്തിയിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞത്.