ട്വിറ്റര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ച് ജാക്ക് ഡോര്‍സി

കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ച് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് തയാറെടുക്കുന്ന സമയത്താണ് ഡോര്‍സിയുടെ പടിയിറക്കം. മസ്‌കുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നീങ്ങിയതോടെ ഡോര്‍സി ട്വിറ്ററിന്റെ സിഇഒ പദവിയിലേക്ക് വീണ്ടും വരുമെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ താന്‍ ഇനി ട്വിറ്ററില്‍ തിരിച്ചെത്തില്ലെന്ന് ഡോര്‍സി ഉറച്ച് നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ട്വിറ്ററിന്റെ സിഇഒ സ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ അധികം വൈകാതെ കമ്പനി വിടുമെന്ന് ഡോര്‍സി അറിയിച്ചിരുന്നു. 2021 നവംബറിലാണ് […]

Update: 2022-05-26 05:32 GMT

കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ച് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക് തയാറെടുക്കുന്ന സമയത്താണ് ഡോര്‍സിയുടെ പടിയിറക്കം. മസ്‌കുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നീങ്ങിയതോടെ ഡോര്‍സി ട്വിറ്ററിന്റെ സിഇഒ പദവിയിലേക്ക് വീണ്ടും വരുമെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ താന്‍ ഇനി ട്വിറ്ററില്‍ തിരിച്ചെത്തില്ലെന്ന് ഡോര്‍സി ഉറച്ച് നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

ട്വിറ്ററിന്റെ സിഇഒ സ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ അധികം വൈകാതെ കമ്പനി വിടുമെന്ന് ഡോര്‍സി അറിയിച്ചിരുന്നു. 2021 നവംബറിലാണ് അദ്ദേഹം രാജി വെച്ചത്. ഡോര്‍സിയുടെ പിന്‍ഗാമിയായാണ് ഇന്ത്യക്കാരനായ പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ സിഇഒ ആകുന്നത്. രാജിയുടെ പിന്നിലെ കാരണം ഡോര്‍സി വെളിപ്പെടുത്തിയിട്ടില്ല. ട്വിറ്ററിലുള്ള ഡോര്‍സിയുടെ ശ്രദ്ധകുറഞ്ഞതും പ്രകടനവും ചൂണ്ടിക്കാട്ടി 2020ല്‍ ട്വിറ്റര്‍ ബോര്‍ഡ് ഡോര്‍സിയെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ട്വിറ്റര്‍ ഉപയോഗത്തിന് വാണിജ്യ, സര്‍ക്കാര്‍ ഉപഭോക്താക്കള്‍ക്ക് ചെറിയ തുക ഈടാക്കുമെന്നും സാധാരണ ഉപഭോക്താക്കള്‍ക്ക് എല്ലായ്പ്പോഴും സൗജന്യമായിരിക്കുമെന്നും ഇലോണ്‍ മസ്‌ക് ട്വീറ്റില്‍ അടുത്തിടെ സൂചന നല്‍കിയിരുന്നു. സാധാരണക്കാര്‍ക്ക് നിലവിലേതുപോലെ തന്നെ സൗജന്യമായി ട്വിറ്റര്‍ ഉപയോഗം തുടരാം.

മാര്‍ച്ചില്‍, ട്വിറ്ററുമായി കരാറില്‍ എത്തുന്നതിന് മുമ്പ് തന്നെ, ട്വിറ്റര്‍ ബ്ലൂ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സേവനത്തില്‍ അതിന്റെ വില കുറയ്ക്കുന്നതുള്‍പ്പെടെ കുറച്ച് മാറ്റങ്ങള്‍ മസ്‌ക് നിര്‍ദ്ദേശിച്ചിരുന്നു. ഇലോണ്‍ മസ്‌ക് ട്വിറ്ററിലെ 100 ശതമാനം ഓഹരികളും ഏകദേശം 44 ബില്യണ്‍ ഡോളറിന് സ്വന്തമാക്കിയത്. മസ്‌കിന് നേരത്തെ തന്നെ ട്വിറ്ററില്‍ 9.2 ശതമാനം ഓഹരികള്‍ സ്വന്തമായി ഉണ്ടായിരുന്നു.

Tags:    

Similar News