സ്വര്‍ണവില മുകളിലേക്ക് തന്നെ: പവന് 120 രൂപ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 38,320 രൂപയില്‍ എത്തി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4,790 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 480 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തിയിരുന്നു. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 38,320 രൂപയില്‍ എത്തി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4,790 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 480 രൂപ വര്‍ധിച്ച് 38,200 രൂപയില്‍ എത്തിയിരുന്നു. ഈ മാസം ഒരു തവണ മാത്രമാണ് സ്വര്‍ണവില 37,000ന് താഴെ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,856.30 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 114.6 ഡോളറായി.
രണ്ടു ദിവസത്തെ നഷ്ടത്തിനുശേഷം വിപണി ഇന്ന് തിരിച്ചുവരുന്നു. ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡും, റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ വാങ്ങലുമാണ് പിന്തുണ നല്‍കുന്നത്. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 326.98 പോയിന്റ് ഉയര്‍ന്ന് 54,379.59 ലും, നിഫ്റ്റി 98.2 പോയിന്റ് ഉയര്‍ന്ന് 16,223.5 ലും എത്തി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, നെസ് ലേ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. ഇന്നലെ സെന്‍സെക്സ് 236 പോയിന്റ് താഴ്ന്ന് 54,052.61 ലും, നിഫ്റ്റി 89.55 പോയിന്റ് താഴ്ന്ന് 16,125.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, ഷാങ്ഹായ്, സിയോള്‍ എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ ടോക്കിയോ വിപണി നേരിയ നഷ്ടത്തിലാണ്.