ഇടിവിനിടയിലും സ്വര്‍ണത്തിന് ചെറുതിളക്കം : പവന് 240 രൂപ വര്‍ധന, ഡോളര്‍ റെക്കോര്‍ഡില്‍

കൊച്ചി: തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 240 രൂപ വര്‍ധിച്ച് 37,240 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 4,655 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. മാത്രമല്ല ശനിയാഴ്ച്ച പവന് 160 രൂപ ഇടിഞ്ഞ് 37,000 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,827.30 ഡോളറായി. […]

Update: 2022-05-17 01:20 GMT

കൊച്ചി: തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 240 രൂപ വര്‍ധിച്ച് 37,240 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 4,655 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. മാത്രമല്ല ശനിയാഴ്ച്ച പവന് 160 രൂപ ഇടിഞ്ഞ് 37,000 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.

മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,827.30 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 114.2 ഡോളറായി.

Tags:    

Similar News