സ്വര്‍ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വെള്ളി- ശനി ദിവസങ്ങളില്‍ സ്വര്‍ണവില ഇടിവിലായിരുന്നു. ശനിയാഴ്ച്ച പവന് 160 രൂപ ഇടിഞ്ഞ് 37,000 രൂപയില്‍ എത്തി. മാത്രമല്ല വെള്ളിയാഴ്ച്ച പവന് 600 രൂപ കുറഞ്ഞ് 37,160 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇക്കഴിഞ്ഞ അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്. മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,797.00 ഡോളറായി. 2020 […]
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. വെള്ളി- ശനി ദിവസങ്ങളില്‍ സ്വര്‍ണവില ഇടിവിലായിരുന്നു. ശനിയാഴ്ച്ച പവന് 160 രൂപ ഇടിഞ്ഞ് 37,000 രൂപയില്‍ എത്തി. മാത്രമല്ല വെള്ളിയാഴ്ച്ച പവന് 600 രൂപ കുറഞ്ഞ് 37,160 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇക്കഴിഞ്ഞ അക്ഷയ തൃതീയയുടെ തലേന്ന് പവന് 952 രൂപയാണ് ഇടിഞ്ഞത്.
മാര്‍ച്ച് ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,797.00 ഡോളറായി. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 109.93 ഡോളറായി.