എന്‍എസ്ഇ കോ-ലോക്കേഷന്‍ കേസ്: ചിത്രയ്ക്ക് ജാമ്യമില്ല

ഡെല്‍ഹി: എന്‍എസ്ഇ കോ-ലോക്കേഷന്‍ കേസില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എന്‍എസ്ഇ) മുന്‍ മേധാവി ചിത്ര രാമകൃഷ്ണയുടെയും ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യന്റെയും ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ജാമ്യം അനുവദിക്കാന്‍ മതിയായ കാരണമില്ലെന്ന് ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു. പ്രതികളുടെ അഭിഭാഷകന്‍ അര്‍ഷ്ദീപ് സിങ്ങിന്റെയും, പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറയല്‍ മാറ്റിയത്. സാക്ഷികളെ സ്വാധീനിക്കാം, തെളിവുകള്‍ നശിപ്പിക്കാം എന്നീ കാരണങ്ങള്‍ പറഞ്ഞ് ഇവരുടെ ജാമ്യാപേക്ഷയെ സിബിഐ നേരത്തെ എതിര്‍ത്തിരുന്നു. വളരെ ഗൗരവമേറിയ […]

Update: 2022-05-12 05:56 GMT

ഡെല്‍ഹി: എന്‍എസ്ഇ കോ-ലോക്കേഷന്‍ കേസില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എന്‍എസ്ഇ) മുന്‍ മേധാവി ചിത്ര രാമകൃഷ്ണയുടെയും ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യന്റെയും ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ജാമ്യം അനുവദിക്കാന്‍ മതിയായ കാരണമില്ലെന്ന് ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു. പ്രതികളുടെ അഭിഭാഷകന്‍ അര്‍ഷ്ദീപ് സിങ്ങിന്റെയും, പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറയല്‍ മാറ്റിയത്.

സാക്ഷികളെ സ്വാധീനിക്കാം, തെളിവുകള്‍ നശിപ്പിക്കാം എന്നീ കാരണങ്ങള്‍ പറഞ്ഞ് ഇവരുടെ ജാമ്യാപേക്ഷയെ സിബിഐ നേരത്തെ എതിര്‍ത്തിരുന്നു. വളരെ ഗൗരവമേറിയ കുറ്റകൃത്യമാണെന്നും, സാമ്പത്തിക സ്ഥിരതയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സിബിഐ പറഞ്ഞിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ 2018 മേയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ക്കറ്റ് എക്സ്ചേഞ്ചുകളിലെ കമ്പ്യൂട്ടര്‍ സെര്‍വറുകളില്‍ നിന്ന് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയത് സംബന്ധിച്ചാണ് സിബിഐ അന്വേഷിക്കുന്നത്.

Tags:    

Similar News