ശോഭിച്ച് സ്വര്‍ണം : പവന് 440 രൂപ വര്‍ധിച്ചു

കൊച്ചി : കിതപ്പിന് പിന്നാലെ കുതിച്ച് സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് പവന്റെ വില 440 രൂപ വര്‍ധിച്ച് 38,840 രൂപയില്‍ എത്തി. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 4,855 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ വ്യാഴാഴ്ച്ച പവന് 360 രൂപ കുറഞ്ഞ് 38,400 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (ഏപ്രില്‍...

Update: 2022-04-29 01:41 GMT

കൊച്ചി : കിതപ്പിന് പിന്നാലെ കുതിച്ച് സ്വര്‍ണവില. സംസ്ഥാനത്ത് ഇന്ന് പവന്റെ വില 440 രൂപ വര്‍ധിച്ച് 38,840 രൂപയില്‍ എത്തി. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 4,855 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ വ്യാഴാഴ്ച്ച പവന് 360 രൂപ കുറഞ്ഞ് 38,400 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ മാസം ഒന്‍പതാം തീയതി സ്വര്‍ണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (ഏപ്രില്‍ 28 വരെയുള്ള നിരക്ക് പ്രകാരം). ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില.

18, 19 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയത്. 39,880 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,912.00 ഡോളറായി. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിനെ കൂടുതലായി ആശ്രയിക്കുകയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഏകദേശം 108.5 ഡോളറായി.

Tags:    

Similar News