99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 കിട്ടും; 200 പേരെ പറ്റിച്ച 11-ാം ക്ലാസ് വിദ്യാർത്ഥി പിടിയിൽ

Update: 2024-11-12 11:12 GMT

99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 കിട്ടും; 200 പേരെ പറ്റിച്ച 11-ാം ക്ലാസ് വിദ്യാർത്ഥി പിടിയിൽ

വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 42 ലക്ഷം രൂപ തട്ടിയ 19 വയസ്സുകാരനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അജ്‌മീർ സ്വദേശിയായ കാഷിഫ് മിർസയാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ വഴി ഇൻഫ്ലുവൻസർ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 

13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 രൂപ ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തുടക്കത്തിൽ ചില നിക്ഷേപകർക്ക് ലാഭം നൽകി. ഇതോടെ കൂടുതൽ പേർ പണം നിക്ഷേപിച്ചു. എന്നാൽ പിന്നീട് അവർക്കൊന്നും പണം തിരികെ ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. ഏകദേശം 200 പേരെ യുവാവ് ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിലെ പ്രതിയായ കാഷിഫ് മിർസ 11ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

കാഷിഫ് മിർസയുടെ പക്കൽ നിന്ന് ഒരു ഹ്യൂണ്ടായ് വെർണ കാർ, നോട്ടെണ്ണല്‍ മെഷിൻ, നിരവധി ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. രണ്ട് ദിവസത്തെ റിമാൻഡിലാണ് പ്രതി ഇപ്പോൾ.

Tags:    

Similar News