ബ്രാഞ്ച് ജീവനക്കാരുടെ ഹെഡ് ഓഫിസിലെ സേവനത്തിന് 18 % ജിഎസ്‍ടി

  • ഒരേ പാന്‍കാര്‍ഡിലെ രണ്ട് രജിസ്ട്രേനുകള്‍ക്കിടയിലെ സേവന കൈമാറ്റത്തിന് നികുതി
  • കണക്കാക്കുന്ന രീതിയില്‍ വ്യക്തതയില്ലെന്ന് വിലയിരുത്തല്‍

Update: 2023-04-18 11:56 GMT

ഒരു കമ്പനിയുടെ ബ്രാഞ്ച് ഓഫിസിലുള്ള ജീവനക്കാര്‍ മറ്റൊരു സംസ്ഥാനത്തിലുള്ള ഹെഡ് ഓഫിസില്‍ നല്‍കുന്ന സേവനത്തിന് 18 % ജിഎസ്‍ടി ഈടാക്കുമെന്ന് അഥോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) വ്യക്തമാക്കി. ഹെഡ് ഓഫിസിലെ ജീവനക്കാര്‍ മറ്റ് സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളില്‍ നല്‍കുന്ന സേവനത്തിനും ഈ ജിഎസ്‍ടി ബാധകമാണ്. കർണാടകയില്‍ രജിസ്ട്രേഡ് ഓഫിസും ചെന്നൈയില്‍ ബ്രാഞ്ചുമുള്ള പ്രൊഫിസൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് എഎആറിനെ സമീപിച്ചത്.

കമ്പനിയുടെ ബ്രാഞ്ച് ഓഫിസില്‍ നിന്ന് എന്‍ജിനീയറിംഗ്, ഡിസൈന്‍, എക്കൌണ്ടിംഗ് എന്നിവയിലെല്ലാം ഹെഡ് ഓഫിസിനെ സഹായിക്കാറുണ്ട്. ജീവനക്കാരെ നിയമിച്ചത് കമ്പനിയുടെ മൊത്തം ആവശ്യത്തിനാണെന്നും ഹെഡ് ഓഫിസ്, ബ്രാഞ്ച് ഓഫിസ് എന്ന വ്യത്യാസത്തോടെയല്ലെന്നുമാണ് പ്രൊഫിസൊലൂഷന്‍സ് വാദിച്ചത്. എന്നാല്‍ ജിഎസ്‍ടി നിയമ പ്രകാരം ഒരു വ്യക്തിയുടെ രണ്ട് രജിസ്ട്രേഷനുകള്‍ക്കിടയില്‍ സേവനങ്ങളുടെ കൈമാറ്റം നടന്നാല്‍ നികുതി ബാധകമാകുമെന്ന് എഎആര്‍ വ്യക്തമാക്കി.

ജിഎസ്‍ടി നിയമം അനുസരിച്ച്, തങ്ങള്‍ക്ക് ഭൗതിക സാന്നിധ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിസിനസുകള്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതുണ്ട്. ഒരേ പാന്‍ കാര്‍ഡിലുള്ള രണ്ട് ജിഎസ്‍ടി രജിസ്ട്രേഷനുകള്‍ക്ക് ബാധകമാകുന്ന ഈ നികുതി കണക്കാക്കുന്ന രീതി സംബന്ധിച്ചും ഇത് ബിസിനസുകളുടെ നികുതിഭാരം എങ്ങനെ ഉയര്‍ത്തുമെന്നതിനെ സംബന്ധിച്ചും കൂടുതല്‍ വ്യക്തത ഉണ്ടേകേണ്ടതുണ്ടെന്ന് എഎംആര്‍ജി & അസോസിയേറ്റ്സിന്‍റെ സീനിയര്‍ പാര്‍ട്‍ണര്‍ രജത് മോഹന്‍ പറയുന്നു.

Tags:    

Similar News