ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1.43 ലക്ഷം കോടി രൂപ

  • രാജ്യത്തെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 143619 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ.
  • കഴിഞ്ഞ സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളിലായും സ്വകാര്യ ബാങ്കുകളിലായും 42272 കോടി രൂപ ഇത്തരത്തിൽ കുമിഞ്ഞു കൂടി
  • അവകാശികളില്ലാത്ത പണം ഏറ്റവും അധികം കെട്ടിക്കിടക്കുന്നത് എസ്.ബി.ഐ. യിൽ
;

Update: 2023-11-08 07:14 GMT
1.43 lakh crore is lying unclaimed in banks
  • whatsapp icon

 കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 143619 കോടി രൂപയെന്നു റിപ്പോർട്ടുകൾ.കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം പൊതുമേഖലാ ബാങ്കുകളിലും,  സ്വകാര്യ ബാങ്കുകളിലു൦ ഈ ഇനത്തിൽ 42272 കോടി രൂപ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടികൾ പറയുന്നത്. ഇതിൽ   പൊതുമേഖലാ ബാങ്കുകളിൽ  36185 കോടി രൂപയും സ്വകാര്യ ബാങ്കുകളിലായി 6087 കോടി രൂപയുമാണ് ഉണ്ടായിരുന്നത്

. ഈ തുക  2014 ൽ രൂപീകരിച്ച ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനെസ്സ് ഫണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത്തരത്തിൽ അവകാശികളില്ലാത്ത പണം ഏറ്റവും അധികം കെട്ടിക്കിടക്കുന്നത് എസ്.ബി.ഐ. യിൽലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം 8086 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവകാശികൾ ഇല്ലാത്ത നിലയിൽ കണ്ടത്. ഏകദേശം 2.18 കോടി അക്കൗണ്ടുകളിലായിട്ടാണ് എസ്.ബി.ഐ. യിൽ അവകാശികളില്ലാത്ത പണം കിടക്കുന്നത്. കാനറാ ബാങ്കിലും പഞ്ചാബ് നാഷണൽ ബാങ്കിലും ഇത്തരത്തിൽ കോടിക്കണക്കിന് രൂപ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം നിക്ഷേപകനെയോ, അവകാശികളെയോ കണ്ടെത്തി   5729 കോടി രൂപ മടക്കി നൽകാൻ കഴിഞ്ഞു.

പ്രധാന പൊതുമേഖലാ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ കിടക്കുന്ന തുക (2022-23 സാമ്പത്തികവർഷം)

എസ്.ബി.ഐ.: 8086 കോടി, പി.എൻ.ബി.: 5340 കോടി, കനറാ ബാങ്ക്: 4558 കോടി,ബാങ്ക് ഓഫ് ബറോഡ: 3904 കോടി,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 3177 കോടി,ബാങ്ക് ഓഫ് ഇന്ത്യ: 2557 കോടി,ഇന്ത്യൻ ബാങ്ക്: 2445 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്ക്: 1790 കോടി,സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 1240 കോടി,ബാങ്ക് ഓഫ് മഹാരാഷ്ട്ര: 838 കോടി, യൂക്കോ ബാങ്ക്: 583 കോടി , പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്: 494 കോടി,

Tags:    

Similar News