ജിഎസ്ടി വരുമാനം 56 % വര്‍ധിച്ച് 1.44 ലക്ഷം കോടിയായി

 ജൂണിലെ ചരക്ക് സേവന നികുതി (ജിഎസ്ടി)  56 ശതമാനം വാര്‍ഷിക വര്‍ധനവോടെ 1.44 ലക്ഷം കോടി രൂപ രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. 2021 ജൂണില്‍ ഇത് 92,800 കോടി രൂപയായിരുന്നു. പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയാണെന്ന് ജിഎസ്ടി ദിനാചരണത്തില്‍ സംസാരിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  പറഞ്ഞു. ജിഎസ്ടി ആരംഭിച്ചതിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രതിമാസ ജിഎസ്ടി കളക്ഷന്‍ 1.40 ലക്ഷം കോടി രൂപ കടന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജൂണില്‍, ചരക്കുകളുടെ […]

Update: 2022-07-01 22:51 GMT
ജൂണിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) 56 ശതമാനം വാര്‍ഷിക വര്‍ധനവോടെ 1.44 ലക്ഷം കോടി രൂപ രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. 2021 ജൂണില്‍ ഇത് 92,800 കോടി രൂപയായിരുന്നു. പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയാണെന്ന് ജിഎസ്ടി ദിനാചരണത്തില്‍ സംസാരിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ജിഎസ്ടി ആരംഭിച്ചതിന് ശേഷം ഇത് അഞ്ചാം തവണയാണ് പ്രതിമാസ ജിഎസ്ടി കളക്ഷന്‍ 1.40 ലക്ഷം കോടി രൂപ കടന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ജൂണില്‍, ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ നിന്നും 55 ശതമാനവും ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) മുന്‍ വര്‍ഷം ഇതേ മാസത്തില്‍ നിന്നും 56 ശതമാനവും കൂടുതലായിരുന്നു.
2022 മെയ് മാസത്തിലെ ഇ-വേ ബില്ലുകളുടെ ആകെ എണ്ണം 7.3 കോടി ആയിരുന്നു. ഇത് 2022 ഏപ്രിലെ ഇ-വേ ബില്ലുകളേക്കാള്‍ 2 ശതമാനം കുറവാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മേയിലെ ജിഎസ്ടി കളക്ഷന്‍ 1.41 ലക്ഷം കോടി രൂപയും ഏപ്രിലില്‍ 1.68 ലക്ഷം കോടി രൂപയും എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു.
Tags:    

Similar News