കമ്പനികള്‍ക്കുള്ള ഐടിആര്‍ ഫയലിംഗ്: സമയപരിധി നവംബര്‍ 7 വരെ നീട്ടി

ഡെല്‍ഹി: കമ്പനികള്‍ 2022-23 വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ധനമന്ത്രാലയം നവംബര്‍ 7 വരെ നീട്ടി. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട കമ്പനികള്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആയിരുന്നു. അതേസമയം ആഭ്യന്തര കമ്പനികള്‍ 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ 2022 ഒക്ടോബര്‍ 31-നകം സമര്‍പ്പിക്കേണ്ടതുണ്ട്. ട്രാന്‍സ്ഫര്‍ പ്രൈസിംഗ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായ കമ്പനികള്‍ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2022 നവംബര്‍ 30 ആയിരിക്കുമെന്ന് വിജ്ഞാപനത്തിലുണ്ട്. കഴിഞ്ഞ […]

;

Update: 2022-10-26 07:09 GMT
കമ്പനികള്‍ക്കുള്ള ഐടിആര്‍ ഫയലിംഗ്: സമയപരിധി നവംബര്‍ 7 വരെ നീട്ടി
  • whatsapp icon

ഡെല്‍ഹി: കമ്പനികള്‍ 2022-23 വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ധനമന്ത്രാലയം നവംബര്‍ 7 വരെ നീട്ടി. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട കമ്പനികള്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആയിരുന്നു. അതേസമയം ആഭ്യന്തര കമ്പനികള്‍ 2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ 2022 ഒക്ടോബര്‍ 31-നകം സമര്‍പ്പിക്കേണ്ടതുണ്ട്.

ട്രാന്‍സ്ഫര്‍ പ്രൈസിംഗ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായ കമ്പനികള്‍ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി 2022 നവംബര്‍ 30 ആയിരിക്കുമെന്ന് വിജ്ഞാപനത്തിലുണ്ട്. കഴിഞ്ഞ മാസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിറ്റി) ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 7 വരെ നീട്ടിയിരുന്നു.

Tags:    

Similar News