സംസ്ഥാനങ്ങളുടെ വരുമാന വളര്‍ച്ച 7-9 ശതമാനമായി കുറയും: ക്രിസിൽ

മുംബൈ: ജിഎസ്ടി ശേഖരണം ഉയര്‍ന്നാലും 2023 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങളുടെ വരുമാന വളര്‍ച്ച 7-9 ശതമാനമായി കുറയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) 90 ശതമാനം വരുന്ന 17 സംസ്ഥാനങ്ങളെ വിശകലനം ചെയ്താണ് ക്രിസില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോവിഡ് ബാധിച്ച 2021 സാമ്പത്തിക വര്‍ഷത്തിലെ മോശം സാമ്പത്തിക അടിത്തറയില്‍ നിന്നും 2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാന വളര്‍ച്ച 25 ശതമാനം കുതിച്ചുയര്‍ന്നിരുന്നു. വരുമാന വളര്‍ച്ചയുടെ ഏറ്റവും വലിയ പ്രചോദനം മൊത്തം […]

Update: 2022-08-24 21:06 GMT

മുംബൈ: ജിഎസ്ടി ശേഖരണം ഉയര്‍ന്നാലും 2023 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങളുടെ വരുമാന വളര്‍ച്ച 7-9 ശതമാനമായി കുറയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ട്.

സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഎസ്ഡിപി) 90 ശതമാനം വരുന്ന 17 സംസ്ഥാനങ്ങളെ വിശകലനം ചെയ്താണ് ക്രിസില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോവിഡ് ബാധിച്ച 2021 സാമ്പത്തിക വര്‍ഷത്തിലെ മോശം സാമ്പത്തിക അടിത്തറയില്‍ നിന്നും 2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാന വളര്‍ച്ച 25 ശതമാനം കുതിച്ചുയര്‍ന്നിരുന്നു.

വരുമാന വളര്‍ച്ചയുടെ ഏറ്റവും വലിയ പ്രചോദനം മൊത്തം സംസ്ഥാന ജിഎസ്ടി ശേഖരണത്തില്‍ നിന്നായിരിക്കുമെന്ന് ക്രിസിലിന്റെ സീനിയര്‍ ഡയറക്ടര്‍ അനൂജ് സേത്തി പറഞ്ഞു. ഇത് 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകം 29 ശതമാനം ഉയർന്നിട്ടുണ്ട്.

മെച്ചപ്പെട്ട നിലവാരം, ഉയര്‍ന്ന പണപ്പെരുപ്പ അന്തരീക്ഷം, സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ച എന്നിവയുടെ പിന്തുണയോടെ നടപ്പ് സാമ്പത്തിക വര്‍ഷം ഈ വളര്‍ച്ച നിലനില്‍ക്കുമെന്നും ശേഖരണം 20 ശതമാനം വര്‍ധിക്കുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്ര നികുതിയില്‍ സംസ്ഥാനങ്ങളുടെ വിഹിതം കൂടുതല്‍ വളരുമെന്ന് കണക്കുകൾ പറയുന്നു. ധനകാര്യ കമ്മീഷനാണ് അനുപാതങ്ങള്‍ നിര്‍ണ്ണയിക്കുന്നതെങ്കിലും മൊത്തത്തില്‍ ലഭ്യമാകുന്ന കേന്ദ്ര സര്‍ക്കാരിന്റെ നികുതി പിരിവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഏജന്‍സി പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍, റവന്യൂ കമ്മി എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രത്തിന്റെ ഗ്രാന്റുകള്‍ ഈ സാമ്പത്തിക വര്‍ഷം നാമമാത്രമായ വളര്‍ച്ച മാത്രമേ കാണിക്കുകയുള്ളു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ കഴിഞ്ഞ രണ്ടു വർഷങ്ങളായി ലഭിച്ചിരുന്ന ജി എസ് ടി നഷ്ടപരിഹാരത്തുക ഈ വര്ഷം മുതൽ ലഭിക്കാതെയാകുന്നതും സംസ്ഥാനങ്ങളുടെ സമ്പദ്ഘടനയെ ബാധിക്കുമെന്നും ക്രീസിൽ ചൂണ്ടിക്കാണിച്ചു.

Tags:    

Similar News