ജിഎസ്ടി വരുമാനം 1.96 ലക്ഷം കോടി; ജനുവരിയിൽ 12.3 % വർധന

Update: 2025-02-02 10:01 GMT
gst revenue in January is rs 1.95 lakh crore
  • whatsapp icon

ചരക്ക് സേവന നികുതി വരുമാനത്തില്‍ റെക്കോഡ് വര്‍ധന. ജനുവരിയിൽ  രാജ്യമാകയുള്ള  ജിഎസ്ടി വരുമാനമായി 1.96 ലക്ഷം കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. മുൻ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 12.3 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം ജനുവരിയിലെ വരുമാനം 1.77 ലക്ഷം കോടി രൂപയായിരുന്നു. 2024 ഏപ്രിലിലെ 2.1 ട്രില്യൺ ജിഎസ്‌ടി വരുമാനം കഴിഞ്ഞാൽ ഏറ്റവുമധികം വരുമാനം ലഭിച്ച മാസമാണ് ജനുവരി.

ആഭ്യന്തര വിപണിയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വിൽപ്പനയിലൂടെ 1.47 ലക്ഷം കോടി രൂപയും ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്നുള്ള 48,382 കോടി രൂപ നികുതി വരുമാനവും ഇതിൽ ഉൾപ്പെടുന്നു. കേന്ദ്ര ജിഎസ്ടി വരുമാനം 36,100 കോടി രൂപയും സംസ്ഥാനങ്ങളുടെ വരുമാനം 44,900 കോടി രൂപയുമാണ്.  ഈ മാസത്തെ സംയോജിത ജിഎസ്ടി ശേഖരണം 1.01 ലക്ഷം കോടി രൂപയായി തുടർന്നു. ജിഎസ്ടി സെസ് പിരിവ് 13,400 കോടി രൂപയാണ്.

കേരളത്തിലെ ജിഎസ്ടി വരുമാനം 2024 ജനുവരിയിൽ 2,776 കോടി രൂപയായിരുന്നത് ഇത്തവണ 2,989 കോടിയായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 8% വർധന രേഖപ്പെടുത്തി.

Tags:    

Similar News