ജിഎസ്ടി വെട്ടിപ്പുകാർ സൂക്ഷിക്കുക; ഉദ്യോഗസ്ഥര്‍ക്ക് ഇനി നേരിട്ട് നടപടി എടുക്കാം
ഡെല്‍ഹി: അഞ്ച് കോടിയിലധികം രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കേസുകളില്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരംഭിക്കാന്‍ അനുമതി. അതേസമയം സ്ഥിരമായി നികുതി നല്‍കാത്തവരുടേയോ അന്വേഷണ സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ട കേസുകളിലോ ഈ പണ പരിധി ബാധകമല്ല. പ്രോസിക്യൂഷന്‍ ആരംഭിക്കണമോ എന്ന് തീരുമാനിക്കുന്നതിനുള്ള പ്രധാന പരിഗണനകളിലൊന്ന് മതിയായ തെളിവുകളുടെ ലഭ്യതയാണെന്ന് പ്രോസിക്യൂഷന്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ധനമന്ത്രാലയത്തിന് കീഴിലുള്ള ജിഎസ്ടി അന്വേഷണ വിഭാഗം പറഞ്ഞു. നികുതി വെട്ടിപ്പ് അല്ലെങ്കില്‍ വഞ്ചനാപരമായ റീഫണ്ട് എന്നിവ അഞ്ച് കോടി രൂപയില്‍ കൂടുതലാണെങ്കില്‍ […]
ഡെല്‍ഹി: അഞ്ച് കോടിയിലധികം രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കേസുകളില്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ആരംഭിക്കാന്‍ അനുമതി. അതേസമയം സ്ഥിരമായി നികുതി നല്‍കാത്തവരുടേയോ അന്വേഷണ സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ട കേസുകളിലോ ഈ പണ പരിധി ബാധകമല്ല.
പ്രോസിക്യൂഷന്‍ ആരംഭിക്കണമോ എന്ന് തീരുമാനിക്കുന്നതിനുള്ള പ്രധാന പരിഗണനകളിലൊന്ന് മതിയായ തെളിവുകളുടെ ലഭ്യതയാണെന്ന് പ്രോസിക്യൂഷന്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ധനമന്ത്രാലയത്തിന് കീഴിലുള്ള ജിഎസ്ടി അന്വേഷണ വിഭാഗം പറഞ്ഞു.
നികുതി വെട്ടിപ്പ് അല്ലെങ്കില്‍ വഞ്ചനാപരമായ റീഫണ്ട് എന്നിവ അഞ്ച് കോടി രൂപയില്‍ കൂടുതലാണെങ്കില്‍ സാധാരണയായി പ്രോസിക്യൂഷന്‍ ആരംഭിക്കണമെന്ന് ധനമന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു.
നികുതി വെട്ടിപ്പ് /വഞ്ചനാപരമായ റീഫണ്ട് അല്ലെങ്കില്‍ വഞ്ചന, വസ്തുതകള്‍ അടിച്ചമര്‍ത്തല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഐടിസിയുടെ ദുരുപയോഗം (ആദ്യ വിധിന്യായ തലത്തിലോ അതിനു മുകളിലോ) സ്ഥിരീകരിക്കപ്പെട്ട രണ്ടോ അതിലധികമോ കേസുകളില്‍ അത് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു കമ്പനിയെ/നികുതിദായകനെ സ്ഥിരം വെട്ടിപ്പ് നടത്തുന്നയാളായി കണക്കാക്കും.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, മൊത്തം നികുതി വെട്ടിപ്പ് കൂടാതെ/അല്ലെങ്കില്‍ മൊത്തം ഐടിസി ദുരുപയോഗം ചെയ്യുകയും കൂടാതെ/അല്ലെങ്കില്‍ വഞ്ചനാപരമായ റീഫണ്ട് നേടിയത് അഞ്ഞൂറ് ലക്ഷം രൂപയില്‍ കൂടുതലാണ്. ഇത്തരം സ്ഥിരം നികുതി വെട്ടിപ്പുക്കാരെ തിരിച്ചറിയാന്‍ ഡിജിഐടി ഡാറ്റാബേസ് ഉപയോഗിച്ചേക്കാം.
അന്വേഷണത്തിനിടയില്‍ അറസ്റ്റുകള്‍ നടന്ന് ജാമ്യം ലഭിക്കാതെയായാല്‍ അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം കോടതിയില്‍ പ്രോസിക്യൂഷന്‍ പരാതി ഫയല്‍ ചെയ്യാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. മറ്റെല്ലാ അറസ്റ്റു കേസുകളിലും, ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രോസിക്യൂഷന്‍ പരാതിയും ഫയല്‍ ചെയ്യണം.