റൊട്ടിയും ചപ്പാത്തിയുമല്ല, പാക്കറ്റ് പൊറോട്ടയ്ക്ക് ജിഎസ്ടി 18 ശതമാനം

  ഡെല്‍ഹി: പാക്ക് ചെയ്ത പൊറോട്ട റൊട്ടി, ചപ്പാത്തി എന്നിവ പോലെ അല്ലാത്തതിനാല്‍ അവയ്ക്ക് ബാധകമായ അഞ്ച് ശതമാനം ജിഎസ്ടി നല്‍കിയല്‍ പോരെന്ന് ഗുജറാത്ത് അപ്പലേറ്റ് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) വിധി. ചപ്പാത്തിയിലേയും, റൊട്ടിയിലെയും പ്രധാന ഉത്പന്നമായ ഗോതമ്പ് പൊടിയാണ് പൊറോട്ടയിലും ഉപയോഗിക്കുന്നതെങ്കിലും, മാര്‍ഗ്രെയിന്‍, ഉപ്പ്, കുഴയ്ക്കുന്നതിനുള്ള വസ്തുക്കള്‍, എണ്ണ, ഉരുളക്കിഴങ്ങ്, കോളിഫ്ളവര്‍, മല്ലിപ്പൊടി, വെള്ളം എന്നിങ്ങനെ നിരവധി ഉത്പന്നങ്ങളും ഉപയോഗിക്കുന്നുണ്ട്. മലബാര്‍, മിക്സ്ഡ് വെജിറ്റബിള്‍, ഒനിയന്‍, മേത്തി, ആലു, ലാച്ച, മൂലി, പ്ലെയിന്‍ […]

Update: 2022-10-14 07:00 GMT

 

ഡെല്‍ഹി: പാക്ക് ചെയ്ത പൊറോട്ട റൊട്ടി, ചപ്പാത്തി എന്നിവ പോലെ അല്ലാത്തതിനാല്‍ അവയ്ക്ക് ബാധകമായ അഞ്ച് ശതമാനം ജിഎസ്ടി നല്‍കിയല്‍ പോരെന്ന് ഗുജറാത്ത് അപ്പലേറ്റ് അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ് (എഎആര്‍) വിധി.

ചപ്പാത്തിയിലേയും, റൊട്ടിയിലെയും പ്രധാന ഉത്പന്നമായ ഗോതമ്പ് പൊടിയാണ് പൊറോട്ടയിലും ഉപയോഗിക്കുന്നതെങ്കിലും, മാര്‍ഗ്രെയിന്‍, ഉപ്പ്, കുഴയ്ക്കുന്നതിനുള്ള വസ്തുക്കള്‍, എണ്ണ, ഉരുളക്കിഴങ്ങ്, കോളിഫ്ളവര്‍, മല്ലിപ്പൊടി, വെള്ളം എന്നിങ്ങനെ നിരവധി ഉത്പന്നങ്ങളും ഉപയോഗിക്കുന്നുണ്ട്. മലബാര്‍, മിക്സ്ഡ് വെജിറ്റബിള്‍, ഒനിയന്‍, മേത്തി, ആലു, ലാച്ച, മൂലി, പ്ലെയിന്‍ എന്നിങ്ങനെ പൊറോട്ടയില്‍ വൈവിധ്യങ്ങള്‍ ഏറെയാണ്. കൂടാതെ, കഴിക്കുന്നതിനു മുമ്പ് പാകം ചെയ്യണം എന്നിങ്ങനെയുള്ള പ്രക്രിയകള്‍ കൂടിയുണ്ട്. അതിനാല്‍ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്നാണ് അപ്പലേറ്റ് അതോറ്റി പറഞ്ഞത്.

അഹമ്മദാബാദ് ആസ്ഥാനമായുള്ള വടിലാല്‍ ഇന്‍ഡസ്ട്രീസാണ് പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുന്നതിനെതിരെ അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചത്.
ഇതേ കേസില്‍ 2020 ല്‍ കര്‍ണ്ണാടകയിലെ എഎആര്‍ ബെംഗളുരുവിലെ ഐഡി ഫ്രെഷ് നല്‍കിയ പരാതിയില്‍ പൊറോട്ട ഉപയോഗിക്കുന്നതിനു മുമ്പ് നിരവധി പ്രക്രിയകളുണ്ട്. അതിനാല്‍ 18 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന് വിധിച്ചിരുന്നു.

2021 ലെ മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസ് നല്‍കിയ പരാതിയിലും കേരള എഎആര്‍ ബെഞ്ചും പൊറോട്ടയുടെ ജിഎസ്ടി 18 ശതമാനം തന്നെയാണെന്ന് വിധിച്ചിരുന്നു.

Tags:    

Similar News