2021ല്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഡല്‍ഹി: 2021 ല്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് നാസ്‌കോമിന്റേയും സിനോവിന്റേയും പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2021 ല്‍ 2,250 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് കടന്നുവന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 600 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഈ വര്‍ഷം ആരംഭിച്ചു. ഈ റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ൨$4.1 ബില്യണ്‍ സമാഹരിച്ചു. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയാണിത്. സ്റ്റാര്‍ട്ടപ്പുകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പ്രധാന സ്രോതസ്സായി യു എസ് തുടരുകയാണ്. എന്നാൽ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോകമെമ്പാടുമുള്ള പങ്കാളിത്തവും വളര്‍ന്നുവരികയാണ്. ഏകദേശം 50 ശതമാനം […]

Update: 2022-02-04 08:04 GMT

ഡല്‍ഹി: 2021 ല്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് നാസ്‌കോമിന്റേയും സിനോവിന്റേയും പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2021 ല്‍ 2,250 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് കടന്നുവന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 600 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഈ വര്‍ഷം ആരംഭിച്ചു.

ഈ റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ൨$4.1 ബില്യണ്‍ സമാഹരിച്ചു. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ഇരട്ടിയാണിത്.

സ്റ്റാര്‍ട്ടപ്പുകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പ്രധാന സ്രോതസ്സായി യു എസ് തുടരുകയാണ്.

എന്നാൽ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോകമെമ്പാടുമുള്ള പങ്കാളിത്തവും വളര്‍ന്നുവരികയാണ്. ഏകദേശം 50 ശതമാനം ഇടപാടുകളിലും കുറഞ്ഞത് ഒരു ഇന്ത്യന്‍ നിക്ഷേപകരെങ്കിലും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

2021ല്‍ 11 സ്റ്റാര്‍ട്ടപ്പുകള്‍ പ്രാഥമിക ഓഹരി വിപണിയിലൂടെ മാത്രം $6 ബില്യനാണ് സമാഹരിച്ചത്.

ഡല്‍ഹി-എന്‍സിആര്‍, ബാംഗ്ലൂര്‍, ചെന്നൈ, പൂനെ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളില്‍ ഏകദേശം 71 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ചണ്ഡീഗഡ് തുടങ്ങിയ വികസ്വര സ്റ്റാര്‍ട്ടപ്പ് സെന്ററുകളിലും അവയ്ക്ക് പുറത്തുമായ് ഏകദേശം 29 ശതമാനം സ്റ്റാര്‍ട്ടപ്പുകളുമുണ്ട്, റിപ്പോർട്ട് പറയുന്നു.

Tags:    

Similar News