മാര്‍ക്കറ്റ് ക്യാപ്; മുന്‍നിരസ്ഥാപനങ്ങള്‍ക്ക് നഷ്ടമായത് രണ്ട് ട്രില്യണ്‍ രൂപ
- റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം ഇടിഞ്ഞ് 19,82,282.42 കോടിയായി
- ടിസിഎസിന്റെ മൂല്യം 34,136.66 കോടി രൂപ ഇടിഞ്ഞ് 16,12,762.51 കോടിയായി
- ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 14,179.78 കോടി രൂപ കൂടി 6,66,919.73 കോടിയിലെത്തി
ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ എട്ട് കമ്പനികളുടെ സംയുക്ത വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച 2,01,699.77 കോടി രൂപയുടെ ഇടിവുണ്ടായി. ഓഹരികളിലെ ദുര്‍ബലമായ പ്രവണതകള്‍ക്ക് അനുസൃതമായി, റിലയന്‍സ് ഇന്‍ഡസ്ട്രീസും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും തിരിച്ചടി നേരിട്ടു.
കഴിഞ്ഞയാഴ്ച ബിഎസ്ഇ 1,181.84 പോയിന്റ് ഇടിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 60,824.68 കോടി രൂപ ഇടിഞ്ഞ് 19,82,282.42 കോടി രൂപയായി.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മൂല്യം 34,136.66 കോടി രൂപ ഇടിഞ്ഞ് 16,12,762.51 കോടി രൂപയായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂല്യം 29,495.84 കോടി രൂപ കുറഞ്ഞ് 6,98,440.13 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 28,379.54 കോടി രൂപ കുറഞ്ഞ് 8,76,207.58 കോടി രൂപയിലും എത്തി.
ഇന്‍ഫോസിസിന്റെ വിപണി മൂലധനം (എംക്യാപ്) 17,061.44 കോടി രൂപ കുറഞ്ഞ് 7,89,819.06 കോടി രൂപയായും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) 16,381.74 കോടി രൂപ ഇടിഞ്ഞ് 6,57,009.14 കോടി രൂപയിലും എത്തി.
ഐസിഐസിഐ ബാങ്കിന്റെ എംക്യാപ് 15,169.76 കോടി രൂപ കുറഞ്ഞ് 8,51,204.65 കോടി രൂപയായി. ഐടിസിയുടെ മൂല്യം കുറഞ്ഞ് 6,27,337.65 കോടി രൂപയാകുകയും ചെയ്തു.
എന്നിരുന്നാലും, ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 14,179.78 കോടി രൂപ കൂടി, അതിന്റെ വിപണി മൂല്യം 6,66,919.73 കോടി രൂപയായി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യവും ഉയര്‍ന്നു. അത് 3,735.35 കോടി രൂപ ഉയര്‍ന്ന് 12,47,941.78 കോടി രൂപയിലെത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള ആഭ്യന്തര സ്ഥാപനമായി തുടരുന്നു. തൊട്ടു പിന്നാലെ ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ഐസി, ഐടിസി എന്നിവയാണുള്ളത്.