52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ സൗത്ത് ഇന്ത്യൻ ബാങ്ക്

ഒരു വർഷ കാലയളവിൽ ഓഹരികൾ ഉയർന്നത് 44.95 ശതമാനം

Update: 2023-12-12 08:07 GMT

52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ. കേരളം ആസ്ഥാനമായി പ്രവൃത്തിക്കുന്ന ബാങ്ക് ഇന്നത്തെ തുടക്കവ്യാപാരത്തിൽ തന്നെ ഉയർന്ന വിലയായ 27.90 രൂപയിലെത്തിയിരുന്നു.

ഇന്ന് ഉച്ചക്ക് 1.30 മണിക്ക് മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 5.47 ശതമാന ഉയർന്ന് ഓഹരികൾ 27.00 രൂപയിൽ വ്യപാരം തുടരുന്നു. നീണ്ട ഒരു ഇടവേളക്ക് ശേഷമാണ് ഓഹരികളിൽ ഇത്തരമൊരു റാലി നടക്കുന്നത്. ഏകദേശം 10.71 കോടി ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. 52 ആഴ്ച്ചയിലെ താഴ്ന്ന വില 13.75 രൂപ.

വർഷത്തിൽ ഉയർന്നത് 44.95 ശതമാനം 

ഒരു വർഷ കാലയളവിൽ ഓഹരികൾ ഉയർന്നത് 44.95 ശതമാനമാണ്. മുപ്പത് ദിവസ കാലയളവിൽ ഓഹരികൾ ഉയർന്നത് 10.51 ശതമാനമാണ്. കഴിഞ്ഞ വാരത്തിൽ 9.42 ശതമാനവും ഓഹരികൾ ഉയർന്നിരുന്നു.

സെപ്റ്റാബെറിൽ അവസാനിച്ച പാദത്തിൽ ബാങ്കിന്റെ അറ്റാദായം 23.2 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 275 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) 4.96 ശതമാനമായി ഇതേ കാലയളവിൽ കുറഞ്ഞു. അറ്റ നിഷ്ക്രിയാസ്‍‌തി 2.51 ശതമാനത്തിൽ നിന്ന് 1.70 ശതമാനമായി കുറഞ്ഞു. അറ്റ പലിശ വരുമാനം (എൻഐഐ) 14.46 ശതമാനം ഉയർന്ന് 831 കോടി രൂപയായി.

സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ സിഇഒ ആയിരുന്ന മുരളി രാമകൃഷ്ണന്റെ ഔദ്യോഗിക കാലാവധി 2023 സെപ്റ്റംബർ 30 ന് അവസാനിച്ചതിനെ തുടർന്ന് 2023 ഒക്ടോബർ 1 മുതൽ മൂന്ന് വർഷത്തേക്ക് മാനേജിങ് ഡയറക്ടറും സിഇഒ യും ആയി പി ആർ ശേഷാദ്രി ചുമതല ഏറ്റിരുന്നു.

അറിയിപ്പ് : ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News