ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ച് സെന്‍സെക്സും നിഫ്റ്റിയും

  • ഏഷ്യന്‍ വിപണികള്‍ ഏറെയും നേട്ടത്തിലായിരുന്നു
  • 2 ശതമാനത്തിന് മുകളില്‍ ഇടിവുമായി മഹീന്ദ്ര & മഹീന്ദ്ര

Update: 2023-11-20 10:11 GMT

ആഭ്യന്തര ഓഹരി വിപണി സൂചികകൾ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്കിനിടയില്‍ ഓട്ടൊമൊബൈല്‍, മെറ്റല്‍, എഫ്‍എംസിജി, റിയല്‍റ്റി വിഭാഗങ്ങളിലെ ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു. ബിഎസ്ഇ സെൻസെക്‌സ് 139.58 പോയിന്റ് അല്ലെങ്കിൽ 0.21% താഴ്ന്ന് 65,655.15ലും നിഫ്റ്റി 37.80 പോയിന്റ് അല്ലെങ്കിൽ 0.19% താഴ്ന്ന് 19,694ലും ക്ലോസ് ചെയ്തു.

ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര, ഇൻഡസ്‍ഇന്‍ഡ് ബാങ്ക് തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവയാണ് വലിയ നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പച്ച നിറത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്, ടോക്കിയോ താഴ്ന്ന നിലയിലാണ്. വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ നേരിയ നേട്ടത്തോടെയാണ് അവസാനിച്ചത്.

"യുഎസിലെ റാലി പ്രധാനമായും ബോണ്ട് ആദായം കുറയുന്നതിന്‍റെ ഫലമായാണ് സംഭവിച്ചത്. ഇന്ത്യയിലും റാലിയുടെ തുടർച്ചയ്ക്ക് ഇത് അനുകൂല സാഹചര്യം സൃഷ്‍ടിക്കുന്നുണ്ട്. ക്രിക്കറ്റിലെന്നപോലെ, വിപണിയിലും ഇടയ്ക്കിടെ തിരിച്ചടികൾ ഉണ്ടാകും. പക്ഷേ ദീർഘകാല പ്രവണതയാണ് വിപണിയിൽ പ്രധാനം," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 477.76 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ബി‌എസ്‌ഇ ബെഞ്ച്മാർക്ക് 187.75 പോയിന്റ് അല്ലെങ്കിൽ 0.28 ശതമാനം ഇടിഞ്ഞ് 65,794.73 ൽ എത്തി. നിഫ്റ്റി 33.40 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 19,731.80 ൽ എത്തി.

Tags:    

Similar News